Ithiriyillaatha Kunje

1966
Lyrics
Language: English

Ee vazhitharayil ekakiniyay
Povathengu nee

Pediswapnangal kanduvo
Pinchuhrudhayam nonthuvo
Thaalolikkanulla kaiakl ninne
Thalliyudaykkuvan vannuvo

Snehathin theerthajalam kittathe
Dahichu ninnu karanjuvo
Amminichundilorumma tharan
Akaleninnamma vilichuvo

Poochakkannulla nakshathrangale
Rathriyil kandu bhayannuvo
Prarthana kelkkatha daivathin mumbil nee
Branthiyeppole chirichuvo
Language: Malayalam

ഇത്തിരിയില്ലാത്ത കുഞ്ഞേ
ഈ വഴിത്താരയില്‍ ഏകാകിനിയായ്
പോവതെങ്ങുനീ

പേടിസ്വപ്നങ്ങള്‍ കണ്ടുവോ
പിഞ്ചുഹൃദയം നൊന്തുവോ?
താലോലിക്കാനുള്ള കൈകള്‍ നിന്നെ
തല്ലിയുടക്കുവാന്‍ വന്നുവോ

സ്നേഹത്തിന്‍ തീര്‍ഥജലം കിട്ടാതെ
ദാഹിച്ചു നിന്നു കരഞ്ഞുവോ
അമ്മിണിച്ചുണ്ടിലൊരുമ്മ തരാന്‍
അകലെനിന്നമ്മ വിളിച്ചുവോ

പൂച്ചക്കണ്ണുള്ള നക്ഷത്രങ്ങളെ
രാത്രിയില്‍ കണ്ടു ഭയന്നുവോ
പ്രാര്‍ഥന കേള്‍ക്കാത്ത ദൈവത്തിന്‍ മുന്‍പില്‍ നീ
ഭ്രാന്തിയെപ്പോലെ ചിരിച്ചുവോ?
Movie/Album name: Poochakkanni
Artists