Vazhiyariyaathe

2013
Lyrics
Language: English

Vazhiyariyaathe ninno vaanil sneha thaarakam
Mizhi nanayaathe ninno munnil soorya jaalakam
Karukathumpil veenuu eeran manju kanam
Karayaatharikil vannuu nira viralin saanthwanam
Mazhayaay pozhiyaathakale mukilin nomparam...
Vazhiyariyaathe ninno vaanil sneha thaarakam
Mizhi nanayaathe ninno munnil soorya jaalakam....

Veyilil thundu thooval thedi yaathrayaayi pakalukal
Veruthe kaathirunnuu thengalode sandhyakal...(2)
Thodiyil ninnu kuruki nertha shruthiyil kuyilukal
Vidaparayaathe vithumpee randilam thumpikal
Mazhayaay pozhiyaathakale mukilin nomparam...
Vazhiyariyaathe ninno vaanil sneha thaarakam
Mizhi nanayaathe ninno munnil soorya jaalakam....

Azhalin koode melle vechu vechu veenu nizhalukal
Irulil veenu chithari shoka mooka vaakkukal...(2)
Akale kaattinoppam kannuneerin kadalukal
Mozhiyariyaathe thulumpee nenchil paattukal
Mazhayaay pozhiyaathakale mukilin nomparam...
(vazhiyariyaathe ninno...)
Language: Malayalam

വഴിയറിയാതെ നിന്നോ വാനിൽ സ്നേഹതാരകം
മിഴി നനയാതെ നിന്നോ മുന്നിൽ സൂര്യജാലകം
കറുകത്തുമ്പിൽ വീണൂ ഈറൻ മഞ്ഞുകണം
കരയാതരികിൽ വന്നൂ നിറ വിരലിൻ സാന്ത്വനം
മഴയായ് പൊഴിയാതകലേ മുകിലിൻ നൊമ്പരം...
വഴിയറിയാതെ നിന്നോ വാനിൽ സ്നേഹതാരകം
മിഴി നനയാതെ നിന്നോ മുന്നിൽ സൂര്യജാലകം....

വെയിലിൽ തുണ്ടുതൂവൽ തേടി യാത്രയായി പകലുകൾ
വെറുതേ കാത്തിരുന്നൂ തേങ്ങലോടെ സന്ധ്യകൾ...(2)
തൊടിയിൽ നിന്നു കുറുകി നേർത്ത ശ്രുതിയിൽ കുയിലുകൾ
വിടപറയാതെ വിതുമ്പീ രണ്ടിളം തുമ്പികൾ
മഴയായ് പൊഴിയാതകലേ മുകിലിൻ നൊമ്പരം...
വഴിയറിയാതെ നിന്നോ വാനിൽ സ്നേഹതാരകം
മിഴി നനയാതെ നിന്നോ മുന്നിൽ സൂര്യജാലകം....

അഴലിൻ കൂടെ മെല്ലെ വേച്ചുവേച്ചു വീണു നിഴലുകൾ
ഇരുളിൽ വീണു ചിതറി ശോകമൂകവാക്കുകൾ...(2)
അകലേ കാറ്റിനൊപ്പം കണ്ണുനീരിൻ കടലുകൾ
മൊഴിയറിയാതെ തുളുമ്പീ നെഞ്ചിൽ പാട്ടുകൾ
മഴയായ് പൊഴിയാതകലേ മുകിലിൻ നൊമ്പരം...
(വഴിയറിയാതെ നിന്നോ...)
Movie/Album name: Vazhiyariyaathe
Artists