SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Sankhupushpam Kannezhuthumbol (Sakunthala)[1965] 1986
ശംഖുപുഷ്‌പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും ശാരദസന്ധ്യകൾ മരവുരി ഞൊറിയുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മവരും (ശംഖുപുഷ്‌പം.. ) ശകുന്തളേ... ശകുന്തളേ ... മാനത്തെ വനജ്യോത്സ്‌ന നനയ്‌ക്കുവാൻ പൗർണ്ണമി മൺകുടം കൊണ്ടുനടക്കുമ്പോൾ (2) നീലക്കാർമുകിൽ കരിവണ്ടു മുരളുമ്പോൾ നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും ശകുന്തളേ... ശകുന്തളേ... (ശംഖുപുഷ്‌പം.. ) താമരയിലകളിൽ അരയന്നപ്പെൺകൊടി കാമലേഖനമെഴുതുമ്പോൾ നീലക്കാടുകൾ മലർമെത്ത വിരിയ്ക്കുമ്പോൾ നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും നിന്നെക്കുറിച്ചെനിയ്ക്കോർമ്മ വരും (ശംഖുപുഷ്‌പം.. )
Movie/Album name: Anaswara Gaanangal
Artists