Vaarthinkaludikkaatha (M)
1999
Vaarthinkaludikkaatha vaasantha raathriyil
Enthinee ashtamanglayam (2)
Poomanam maayumee ekantha shayyayil (2)
Enthinee ananga manthram
Viral thodumbol pidayunna veene (2)
Ini enikkarano neeyallaa....thiniyenikkaaraano
Vaarthinkaludikkaatha vaasantha raathriyil
Enthinee ashtamanglayam
Thaamboolamorukki vachu, kani thaambaalam nirachu vachu (2)
Kalakaanchi unaraathe konpura vaathilil
Devane kaathu ninnoo
Maarodu chertha paribhava poomuthu
Manassil mayangi veenu
Inyethra ruthukkale kai kooppanam
Janmam iniyethra dooram pokenam
Vaarthinkaludikkaatha vaasantha raathriyil
Enthinee ashtamanglayam
Maunam kondadachu vachu, moham pulakathil pothinju vachoo (2)
Parayuvaanaashicha sneha panchaakshari
Ida nenchil thengi ninnu
Aathira urangi aavaniyakannu
Harichandanakkukri alinju
Inyethra ruthukkale kai kooppanam
Janmam iniyethra dooram pokenam
Vaarthinkaludikkaatha vaasantha raathriyil
Enthinee ashtamanglayam (2)
Poomanam maayumee ekantha shayyayil (2)
Enthinee ananga manthram
Viral thodumbol pidayunna veene (2)
Ini enikkarano neeyallaa....thiniyenikkaaraano
Vaarthinkaludikkaatha vaasantha raathriyil
Enthinee ashtamanglayam
വാര്‍ത്തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം (2)
പൂമണം മായുമീ ഏകാന്ത ശയ്യയില്‍ (2)
എന്തിനീ അനംഗ മന്ത്രം
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ (2)
ഇനി എനിക്കാരാണോ നീയല്ലാതിനിയെനിക്കാരാണോ
വാര്‍ത്തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം
താംബൂലമോരുക്കി വച്ചു, കണി താംബാളം നിറച്ചു വച്ചു (2)
കളകാഞ്ചി ഉണരാതെ കോണ്‍പുര വാതിലില്‍
ദേവനെ കാത്തു നിന്നൂ
മാറോടു ചേര്‍ത്ത് പരിഭവ പൂമുത്ത്
മനസ്സില്‍ മയങ്ങി വീണു
ഇനിയെത്ര ഋതുക്കളെ കൈ കൂപ്പണം
ജന്മം ഇനിയെത്ര ദൂരം പോകേണം
വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം
മൗനം കൊണ്ടടച്ചു വച്ചു, മോഹം
പുളകത്തില്‍ പൊതിഞ്ഞു വച്ചു (2)
പരയുവാനാശിച്ച സ്നേഹ പഞ്ചാക്ഷരി
ഇടനെഞ്ചില്‍ തേങ്ങി നിന്നു
ആതിര ഉറങ്ങി ആവണിയകന്നു
ഹരിചന്ദനക്കുറി അലിഞ്ഞു
ഇനിയെത്ര ഋതുക്കളെ കൈ കൂപ്പണം
ജന്മം ഇനിയെത്ര ദൂരം പോകേണം
വാര്‍ത്തിങ്കളുദിക്കാത്ത വാസന്തരാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം (2)
പൂമണം മായുമീ ഏകാന്ത ശയ്യയില്‍ (2)
എന്തിനീ അനംഗ മന്ത്രം
വിരല്‍ തൊടുമ്പോള്‍ പിടയുന്ന വീണേ
ഇനി എനിക്കാരാണോ നീയല്ലാതിനിയെനിക്കാരാണോ
വാര്‍ത്തിങ്കളുദിക്കാത്ത വാസന്ത രാത്രിയില്‍
എന്തിനീ അഷ്ടമംഗല്യം
Movie/Album name: Agnisaakshi
Artists