വെള്ളിത്തൂവൽ മേഘം മേഞ്ഞേ മേലെ വെള്ളത്തൂവൽ നാടുണർന്നേ താഴെ മഞ്ഞിൽ മൂടും താഴ്‌വാരത്തെ പുൽകാൻ പീലിത്തെന്നൽ തെല്ലും പോന്നേ കൂടെ
നീളുമിടവഴികളിൽ സ്നേഹനറുമൊഴികളാൽ തമ്മിൽ തമ്മിൽ ചേരുന്നേ കൗമാരത്തിൽ ചങ്ങാത്തം ദൂരെ മലമുകളിലെ താരമലരിതളിനെ ഉമ്മ വച്ചു പാറുവാൻ മോഹമുള്ള പ്രാക്കളായി
വെള്ളിത്തൂവൽ മേഘം മേഞ്ഞേ മേലെ വെള്ളത്തൂവൽ നാടുണർന്നേ താഴെ
പൂമിഴിക്കോണിലെ പൊൻകനവിൻ തോണിയിൽ വർണമഴവില്ലിൻ തുഴയൊന്നൂന്നുമ്പോൾ കോർത്തിണക്കി നീളുമാ കുഞ്ഞു കളിവാക്കിലായ് രണ്ടു മനമൊന്നായ് തീരം തേടുന്നേ അകതാരിൽ നിറയേ അഴകാകും പ്രണയം തെളിനിലാവു പോൽ ഒളിവിടർത്തവേ ഹൃദയത്തിൻ ഇലയിൽ ഒരു തിങ്കൾ മുഖവും നീ വരച്ചുവോ കാത്തു വച്ചിടാൻ
വെള്ളിത്തൂവൽ മേഘം മേഞ്ഞേ മേലെ വെള്ളത്തൂവൽ നാടുണർന്നേ താഴെ
ജീവിതം മത്സരം ചോടുറച്ചു നീങ്ങിടാം ദീർഘ ചതുരങ്ങൾ കളമായി തെളിയുന്നേ കണ്ണിലുള്ള സ്വപ്നമീ കൈയ്യിൽ വന്നു ചേരുവാൻ എത്രയിനി കാതം മുന്നിൽ താണ്ടാനായ്
കരവേഗം പറയും തലതാഴാ കഥകൾ വിജയവീഥിയിൽ പദമമർത്തിടൂ വിരിയുന്നീ ചിറകിൽ ഉയരങ്ങൾ അണയൂ ലോകമാകെ നിൻ പേര് കൊത്തി വാ