കാമുകനാകും കാറ്റല മെല്ലെ കവിളിലുരുമ്മിയ കാലം (കാമുക) പറന്നുവോ നിറങ്ങളെ തേടി ..... ആ .... പറന്നുവോ നിറങ്ങളെ തേടി ചിറകുള്ള മോഹവും പേറി ഇറങ്ങിയോ ഇടയ്ക്കിടെ താഴെ നനവുള്ള താഴ്വര നീളെ കാനനഭൂവിന് മാറിലിണങ്ങും അഴകുള്ള ചേലകള്‍ പോലെ ..... സന്ധ്യാംബരങ്ങളിലേറും സിന്ദൂര മുകിലുകളേ .....
ലാ ല ല്ലല്ല ... ആ ഹാ ഹ ഹ ..
നീലിമതോറും ചാരുതയേറും പറവകള്‍ നിങ്ങളെന്നാലും ഉഡുക്കളോ പതക്കമായ് മിന്നും .... ആ .... ഒരിക്കലോ പതിക്കുമീ മണ്ണില്‍ കൊഴിയുന്ന പൂവുകള്‍ പോലെ ജീവിതമേതോ പാതയിലൂടെ ഒഴുകുന്ന യാത്രയാണല്ലേ ..... (സന്ധ്യാംബരങ്ങളില് )