Kando Kando

2019
Lyrics
Language: Malayalam

കണ്ടോ കണ്ടോ ഇന്നോളം
കാണാത്ത ചന്തം കണ്ടോ
ഇന്നെല്ലാമെല്ലാം ഓരോരോ
പൂഞ്ചേലായി തോന്നുന്നുണ്ടോ
ഇത് വർണ്ണമേഴും കണ്ണാകെ
തന്നീടും നാളാണെന്നോ
നേരിൽ കണ്ടതെല്ലാം നേരാണോ
അഹ അഹഹഹാ..
ഓ. ഓ.. ഓ.. ഓ.. ഓ..

താലി പീലി കാടോരം
താഴമ്പൂ പൂത്തിട്ടുണ്ടോ
പൂങ്കാറ്റേ നീയാ കാടോരാം
പൊന്നൂഞ്ഞാലും കെട്ടീട്ടുണ്ടോ!!
ഇന്ന് വർണ്ണമേഴും കണ്ണാകെ
തന്നീടും നാളാണെന്നോ
നേരിൽ കണ്ടതെല്ലാം നേരാണോ
അഹ അഹഹഹാ..
ഓ. ഓ.. ഓ.. ഓ.. ഓ...

മാമ്പൂ വീടിൻ വാതിൽചാരെ
മൂവാണ്ടൻ മാവിൻ കൊമ്പിന്മേലെ
കിനാവ് കണ്ട കുയിലേ
നീയിമ്പം മൂളുന്നുണ്ടോ
മാറിക്കാറിൻ മാറിൽ ചായും
ആ മായാവില്ലിൻ ചായം ചൂടി
പരാഗമാടി ശലഭം
ചാഞ്ചാടി തെന്നുന്നുണ്ടോ
എല്ലാം കയ്യെത്തും ദൂരം
വന്നെത്തും നേരം
അഹ അഹഹഹാ..
ഓ. ഓ.. ഓ.. ഓ.. ഓ

കണ്ടോ കണ്ടോ ഇന്നോളം
കാണാത്ത ചന്തം കണ്ടോ
ഇന്നെല്ലാമെല്ലാം ഓരോരോ
പൂഞ്ചേലായി തോന്നുന്നുണ്ടോ
ഇന്ന് വർണ്ണമേഴും കണ്ണാകെ
തന്നീടും നാളാണെന്നോ
നേരിൽ കണ്ടതെല്ലാം നേരാണോ
അഹ അഹഹഹാ..
ഓ. ഓ.. ഓ.. ഓ.. ഓ..
ഓ. ഓ.. ഓ.. ഓ.. ഓ
ഓ. ഓ.. ഓ.. ഓ.. ഓ
Movie/Album name: Ittymani:Made in China
Artists