Kazhinja Sambhavangal

1969
Lyrics
Language: English

Kazhinja sambavangal uyarthezhunnettal
Kaalam thirichu nadannal.....
Chilarkkokke rasikkum,chilar poyolikkum
Chilarappolthanne marikkum.
Maravithanshavappetti thurannukondethrayo-
Marikkathaswapnangal unarnneneekkum..
Mannilninnuyarunna chithrashalabhangalpol
Madhurasmaranakal parannuvarum!parannu varum! (kazhinja...)
Manushyante manassoru maalikathalamathil
Purakilum munnilum vathilukal!
Chilathellamadaikkunnu jeevikkuvanay marthyan
Muzhuvanum thurannavan muzhubranthan
(kazhinja sambava..
Language: Malayalam

കഴിഞ്ഞ സംഭവങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റാല്‍
കാലം തിരിച്ചുനടന്നാല്‍
ചിലര്‍ക്കൊക്കെ രസിക്കും ചിലര്‍ പോയൊളിക്കും
ചിലരപ്പോള്‍ത്തന്നെ മരിക്കും

മറവിതന്‍ ശവപ്പെട്ടി തുറന്നുംകൊണ്ടെത്രയോ
മരിക്കാത്ത സ്വപ്നങ്ങള്‍ ഉണര്‍ന്നെണീക്കും
മണ്ണില്‍ നിന്നുയരുന്ന ചിത്രശലഭങ്ങള്‍ പോല്‍
മധുരസ്മരണകള്‍ പറന്നുവരും... പറന്നുവരും

മനുഷ്യന്റെ മനസ്സൊരു മാളികത്തളമതില്‍
പുറകിലും മുന്നിലും വാതിലുകള്‍
ചിലതെല്ലാമടയ്ക്കുന്നു ജീവിക്കുവാനായ്...
മുഴുവന്‍ തുറന്നവന്‍ മുഴുഭ്രാന്തന്‍ ....
Movie/Album name: Kuruthikkalam
Artists