Kanalennu Karuthi

1978
Lyrics
Language: English

Kanalennu karuthi kanmani njan
Nin kanakadharangal kandappol
Madhuvennarinju priyasakhi njan ee
Kusumadalangal nukarnnappol

Sharamennu karuthi madirakshi nin
Karimizhiyadhyam kandappol
Innathilaliyan kazhinjappolathu
Kamalangalanennarinju njan

Villennu karuthi madhurangi nin
Chillikkodikal kandappol
Innu ninnarikil vannappolathu
Mzhavillanennarinju njan
Language: Malayalam

കനലെന്നു കരുതി കണ്മണി ഞാന്‍
നിന്‍ കനകാധരങ്ങൾ കണ്ടപ്പോള്‍
മധുവെന്നറിഞ്ഞു പ്രിയസഖി ഞാനീ
കുസുമദളങ്ങള്‍ മുകര്‍ന്നപ്പോള്‍

ശരമെന്നു കരുതി മദിരാക്ഷി നിന്‍
കരിമിഴിയാദ്യം കണ്ടപ്പോള്‍
ഇന്നതിലലിയാന്‍ കഴിഞ്ഞപ്പോളത്
കമലങ്ങളാണെന്നറിഞ്ഞു ഞാന്‍

വില്ലെന്നു കരുതി മധുരാംഗിനിന്‍
ചില്ലിക്കൊടികള്‍ കണ്ടപ്പോള്‍
ഇന്നുനിന്നരികില്‍ വന്നപ്പോളത്
മഴവില്ലാണെന്നറിഞ്ഞുഞാന്‍
Movie/Album name: Soundaryam
Artists