Irulunnu

2001
Lyrics
Language: English

Irulunnu sandhyaambaram theliyunnu thaaraaganam
Vyaamohakkanalin poovukal
Karalinte manveenayil sruthi meetti
Paadaamente kadanathil neerum kavithakal
Virahatheeyil pidayum kiliyude gaanam muriyumpol
Kadamizhikal nanayaruthe
Priyasakhee nee karayaruthe

Thaaranoopuram chaarthiya yaamathin
Mazhamukil shayyayil mayangumpol
Paathi maayum chandrika pole
Thaamarappoomukham vaadaruthe
Veenudanjoru paazhmulam thandday
Paadaam nin priyagaanam
Veyilum mazhayum punarum pole
Ee marubhoovil kandu naam
Aashaa sunadara pushpam kondoru
Kelee sadanam theerthu naam
Chuduneduveerppin virahakkaattil
Thakarum kaliveedu
(irulunnu...)

Premalolam paavamee raakkuyil
Paadiya nompara veedhikalil
Ninte mounashaakhiyiliniyum
Kanneerppoovukal vidararuthe
Thanthrikalillaa thamburuvaay njaan
Priyathe iniyenthu paadum
Ente kinaavin chippiyil veenoru
Mizhineerthulli nin hrudayam
En swaravenayil unarum raagam
Premamayee nin anuraagam
Neeyariyunno neeyillenkil njaanoru paazhjanmam
(irulunnu...)
Language: Malayalam

ഇരുളുന്നു സന്ധ്യാംബരം തെളിയുന്നു താരാഗണം
വ്യാമോഹക്കനലിൻ പൂവുകൾ
കരളിന്റെ മൺ വീണയിൽ ശ്രുതി മീട്ടി
പാടാമെന്റെ കദനത്തിൽ നീറും കവിതകൾ
വിരഹത്തീയിൽ പിടയും കിളിയുടെ ഗാനം മുറിയുമ്പോൾ
കടമിഴികൾ നനയരുതേ
പ്രിയസഖീ നീ കരയരുതേ

താരനൂപുരം ചാർത്തിയ യാമത്തിൻ
മഴമുകിൽ ശയ്യയിൽ മയങ്ങുമ്പോൾ
പാതി മായും ചന്ദ്രിക പോലെ
താമരപ്പൂമുഖം വാടരുതേ
വീണുടഞ്ഞൊരു പാഴ് മുളം തണ്ടായ്
പാടാം നിൻ പ്രിയ ഗാനം
വെയിലും മഴയും പുണരും പോലെ
ഈ മരുഭൂവിൽ കണ്ടു നാം
ആശാസുന്ദര പുഷ്പം കൊണ്ടൊരു
കേളീ സദനം തീർത്തു നാം
ചുടുനെടുവീർപ്പിൻ വിരഹക്കാറ്റിൽ
തകരും കളിവീട്
(ഇരുളുന്നു...)

പ്രേമലോലം പാവമീ രാക്കുയിൽ
പാടിയ നൊമ്പര വീഥികളിൽ
നിന്റെ മൗനശാഖിയിലിനിയും
കണ്ണീർപ്പൂവുകൾ വിടരരുതേ
തന്ത്രികളില്ലാ തംബുരുവായ് ഞാൻ
പ്രിയതേ ഇനിയെന്തു പാടും
എന്റെ കിനാവിൻ ചിപ്പിയിൽ വീണൊരു
മിഴിനീർത്തുള്ളി നിൻ ഹൃദയം
എൻ സ്വരവീണയിൽ ഉണരും രാഗം
പ്രേമമയീ നിൻ അനുരാഗം
നീയറിയുന്നോ നീയില്ലെങ്കിൽ ഞാനൊരു പാഴ് ജന്മം
(ഇരുളുന്നു...)
Movie/Album name: Soothradhaaran
Artists