ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ (ഉദ്യാനപുഷ്പമേ....)
പാൽക്കുടമേന്തും പൗർണ്ണമിരാവേ നീ വരവേല്ക്കും മകരന്ദമലർമാധുരി ചൊരിയും ഹൃദയശിഖരം പൂത്തിരി പടരും പതിവായ് കതിര്‍പോല്‍ പനിനീരലയായ് ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ....
ജാലകമാനം മനസ്സിന്റെ നറുമേലതുകൂലം പ്രണയത്തിൻ മലർവാടിയിലേതോ പ്രതിനവരസനാടകമാടും (ജാലകമാനം......) മരതകം ചാർത്തും മണിവീണപൊഴിയും ദേവഗാന്ധാര രാഗം ഈ പ്രേമഗന്ധർവ്വ ഗാനം ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ - 2 ലാലലാല്ലാ.....ലാലലാല്ലലാലാ.....