Madhumozhi

1993
Lyrics
Language: Malayalam

മധുമൊഴി മദമറിമാന്‍മിഴി
മനസ്സിജതാപമെന്നിലേറിടുന്നു മതിമുഖി
അധരമധുരമിവനു തരിക
(മധുമൊഴി )
മധുമൊഴി മദമറിമാന്‍മിഴി

എന്റെ ജീവനാണു നീ
എന്തുവേണമെനിക്കിനി
(എന്റെ )
ഹൃദയം നിറയെ പുളകപ്പൂക്കളണിഞ്ഞു
പ്രണയാമൃതമെന്‍ സിരകളിലാകെയുറഞ്ഞു
നീയേതു മാലാഖയോ സ്നേഹമയി
ഓ...

(മധുമൊഴി )
മധുമൊഴി മദമറിമാന്‍മിഴി

നാടകം എന്‍ ജീവിതം
നായിക നീയീവിധം
(നാടകം )
പുലരുംവരെയും മധുവിധരജനിതലന്നു
പൂബാണന്റെ ശരങ്ങളശേഷമൊഴിഞ്ഞു
നാം രണ്ടുമൊന്നല്ലയോ ചാരുമതി
ഓ...

(മധുമൊഴി )
മധുമൊഴി മദമറിമാന്‍മിഴി
Movie/Album name: Neelachithrangalkethire (Thiraseelaykku Pinnil)
Artists