ഓ നന്ദിനീ നീയെന്‍ അതി സുന്ദരി ഇതിലേ....പുഴയായ് ഒഴുകൂ.... പതിയെ തഴുകൂ.... (ഓ നന്ദിനീ...)
അരയത്തിന്‍ മണിനാദത്താല്‍...നിന്‍ അരയത്തിന്‍ മണിനാദത്താൽ.... അറിയാതെ നീയോ മയങ്ങീ... മഴയത്തു നമ്മള്‍ തമ്മില്‍ ഉരുമ്മിയ ആ നേരം... മഴയത്തു നമ്മള്‍ തമ്മില്‍ ഉരുമ്മിയ ആ നേരം... അരികത്തെ അണയാദീപം അറിയാതെ കണ്ണടച്ച ആ നിമിഷം.. വീണ്ടും....വീണ്ടും വരുമോ... വരുമോ...തരുമോ...വരുമോ...വരുമോ... വരുമോ........
ഓ നന്ദിനീ നീ വാ....
മുരളികത്തുമ്പില്‍ നിന്നുടെ അധരം പകര്‍ന്ന ഈണം... ക്ഷണത്തില്‍ എന്‍ നിണത്തില്‍ ലയിച്ചു.. ആ സുഖത്തില്‍ ഞാന്‍ സ്വയം നിലച്ചൂ.... ഓ നന്ദിനീ നീയെന്‍ അതി സുന്ദരി ഇതിലേ....പുഴയായ് ഒഴുകൂ.... പതിയെ തഴുകൂ......