Thulliyaadum Vaarmudiyil

1978
Lyrics
Language: English

Thulliyaadum vaarmudiyil
Thulaavarsha megham
Karal kollacheyyum kannukalil
Pallivetta deepam
Ulsavam neeyorulsavam
Mohavarsholsavam prema deepolsavam

Panchavayal varambiloode neeyozhukumbol
Nenchinullil udukkukotti njan thudarumbol
Ennekandu ninnekkandu pambathannolam
Mannilezhuthi maaykkumethra prema kavithakal

Chandrikayurukiyuranjavale nee
Changambuzhayude manaswini
Aa....
Chinthaamadhura sudhaarasa lahari
Chinmayi cithavilaasini
Mohini jaganmohini medini thanraaga nandini
Chandrikayurukiyuranjavale......
Aa.......

Jalakanangal ninnudalil veenathinaale
Pranayavarnnaraajiyuthirum muthukalaayi
Ee muthukal korthodippokum thennale
Ente swapnagaanam paadum snehagaayakanaayi
Language: Malayalam

തുള്ളിയാടും വാര്‍മുടിയില്‍
തുലാവര്‍ഷമേഘം
കരള്‍ കൊള്ളചെയ്യും കണ്ണുകളില്‍
പള്ളിവേട്ട ദീപം
ഉത്സവം നീയൊരുത്സവം
മോഹവര്‍ഷോത്സവം പ്രേമദീപോത്സവം

പഞ്ചവയല്‍ വരമ്പിലൂടെ നീയൊഴുകുമ്പോള്‍
നെഞ്ചിനുള്ളില്‍ ഉടുക്കുകൊട്ടി ഞാന്‍ തുടരുമ്പോള്‍
എന്നെക്കണ്ട് നിന്നെക്കണ്ട് പമ്പതന്നോളം
മണ്ണിലെഴുതി മായ്ക്കുമെത്ര പ്രേമകവിതകൾ

ചന്ദ്രികയുരുകിയുറഞ്ഞവളേ നീ
ചങ്ങമ്പുഴയുടെ മനസ്വിനി
ആ....
ചിന്താമധുര സുധാരസ ലഹരി
ചിന്മയി ചിത്തവിലാസിനി
മോഹിനി ജഗന്മോഹിനി മേദിനി തന്‍ രാഗ നന്ദിനി
ചന്ദ്രികയുരുകിയുറഞ്ഞവളേ...ആ...

ജാലകങ്ങള്‍ നിന്നുടലില്‍ വീണതിനാലേ
പ്രണയവര്‍ണ്ണരാജിയുതിരും മുത്തുകളായി
ഈ മുത്തുകള്‍ കോര്‍ത്തോടിപ്പോകും തെന്നലേ
എന്റെ സ്വപ്നഗാനം പാടും സ്നേഹഗായകനായി
Movie/Album name: Premashilpi
Artists