Mizhiyil Ninnum

2017
Lyrics
Language: Malayalam

മിഴിയില്‍ നിന്നും മിഴിയിലേക്ക്
തോണി തുഴഞ്ഞേ പോയി നമ്മള്‍ മെല്ലെ ..
മഴയരിഞ്ഞില്ലിരവറിഞ്ഞി-
ല്ലകമഴിഞ്ഞോ നമ്മള്‍ തമ്മില്‍ മെല്ലെ..
അണിയമായ് നീ അമരമായ് ഞാന്‍
ഉടല്‍ത്തുളുമ്പിത്തൂവി തമ്മില്‍ മെല്ലെ
തോണി നിറഞ്ഞ് പ്രാണന്‍ കവിഞ്ഞ്
ഈണമായ് നമ്മില്‍ മെല്ലേ.... മായാനദീ ....

ഹര്ഷമായ്....വര്‍ഷമായ് ...
വിണ്ണിലെ വെണ്ണിലാ തൂവലായ് നാം ..
ഒരു തുടം നീര്‍ത്തെളിയിലൂടെ-
പ്പാര്‍ന്നു നമ്മള്‍ നമ്മെ മെല്ലെ മെല്ലെ..
പലനിറപ്പൂ വിടര്‍ന്ന പോല്‍
പുഞ്ചിരി നിറഞ്ഞോ രാവിന്‍ ...ചുണ്ടില്‍ മെല്ലേ ...

മിഴിയില്‍ നിന്നും മിഴിയിലേക്ക്
തോണി തുഴഞ്ഞേ പോയി നമ്മള്‍ മെല്ലെ ..
തോണി നിറഞ്ഞ് പ്രാണന്‍ കവിഞ്ഞ്
ഈണമായ് നമ്മില്‍ മെല്ലേ....
മായാനദീ .... മായാനദീ...
Movie/Album name: Maayanadi
Artists