ഒന്നാനാം കുന്നത്തെ മുല്ലവല്ലിയിൽ ഒന്നല്ല രണ്ടല്ല നാലു തുമ്പികൾ (2) നാലാളും നാലല്ല നാടു ചുറ്റും ആലോലം പൂങ്കാറ്റേ നാലുപേരും ഒന്നാണേ പണ്ടെങ്ങോ കണ്ടനാൾ മുതൽ (ഒന്നാനാം കുന്നത്തെ...)
ഒന്നാനാം കുന്നത്തെ തുമ്പികൾക്ക് സ്വപ്നങ്ങൾ കാണാനായ് കൂട്ടു വന്നു രണ്ടാനാം കുന്നത്തെ നാലു തുമ്പികൾ (2) ആകാശത്തീരങ്ങൾ കണ്ണു വെച്ച പൂത്തുമ്പിക്കൂട്ടത്തിൻ പൊൻ കിനാക്കളൊന്നല്ല പത്തല്ല നൂറു കോടികൾ ലാലാലാലാലലാലാ (ഒന്നാനാം കുന്നത്തെ...)
ചങ്ങാതിക്കൂട്ടത്തിന്നങ്ങു ദൂരെ മാനത്തായ് ചെന്നെത്താൻ വെള്ളി കൊണ്ടു തൂമഞ്ചൽ തീർക്കുന്നു മേഘമാലകൾ (2) വൈഡൂര്യത്താരങ്ങൾ മൂടിയുള്ള കൊട്ടാരം കെട്ടുന്നു തുമ്പികൾക്കു പൊന്നൂയൽ നെയ്യുന്നു മാരിവില്ലുകൾ (ഒന്നാനാം കുന്നത്തെ...)