Thudarkkinaakkalil

1986
Lyrics
Language: Malayalam

തുടർക്കിനാക്കളേ തുടിച്ചുണര്‍ന്നു വാ
മിഴിക്കുടങ്ങളില്‍ ഒരഴകുപോലെ വാ
വസന്തകാല ജാല ലോലയാം
കന്നിപ്പെണ്ണിന്‍ ചെല്ലച്ചുണ്ടില്‍
കള്ളച്ചിരിയുമായി വാ
കുഞ്ഞിക്കുളിരുനുള്ളി വാ...
ശ്രുതിപ്പിറാക്കളേ പറന്നുയര്‍ന്നു വാ
ചൊടിത്തടങ്ങളില്‍ ഒരമൃതമായി വാ
സുഗന്ധവാഹിയായ തെന്നലിന്‍
പള്ളിത്തേരില്‍ തുള്ളിത്തുള്ളി
പൊട്ടിച്ചിരി ചൊരിഞ്ഞു വാ
ചിട്ടസ്വരമുതിർന്നു വാ...

കായാമ്പൂവല്ലോ കരയാമ്പൂവല്ലോ
നീലം ചോരും നയനങ്ങള്‍ രണ്ടും
താരമ്പും തോല്ക്കും പുരികങ്ങൾകൊണ്ടും
കൂരമ്പെയ്യും മിഴിരണ്ടും വീണ്ടും
മനസ്സൊരു മഞ്ഞുനീര്‍ക്കണം
അതിലിവള്‍ ബിംബമാകണം
ഒരോ നാളും ഒരോ രാവും
ഓരോരോ ലഹരിയല്ലയോ - മണ്ണില്‍
ജന്മം സഫലമല്ലയോ...

കണ്മൂടിയാലും കനവിൽ നിന്‍രൂപം
കാണുമ്പോഴോ മുഴുവൻ നീ മാത്രം
മോസന്തപ്പൂവേ വാസന്തിക്കാറ്റില്‍
നീയെന്നുള്ളില്‍ ഉന്മാദം പോലെ
മനസൊരു മൗനമണ്ഡപം
അതിലിതു പ്രേമനാടകം
സൂത്രാധാരാ പാത്രങ്ങള്‍ നിന്‍
നൂലില്‍ നടനമാടിടും
പാവം ഞാലിക്കിളികളല്ലയോ...
Movie/Album name: Gandhinagar 2nd Street
Artists