Maaghamaasa Radhamananju

1991
Lyrics
Language: Malayalam

മാഘമാസ രഥമണഞ്ഞു
മന്മഥന്റെ കൊടിയുയർന്നു
മാമരങ്ങൾ കുട പിടിച്ചു നമുക്കായി
(മാഘമാസ..)

എന്നിലൊരു മലർ വിരിഞ്ഞൂ അറിയാതെ
നെഞ്ചിലതിൻ മധു നിറഞ്ഞൂ നിന്നാലെ (2)
ഞാനതിന്നു പകർന്നു തരാം നിനക്കായി
പുഷ്പശയ്യ വിരിച്ചു തരാം നിനക്കായി
അണയൂ അറിയൂ തുടിക്കുമെന്നുള്ളിന്നുള്ളം
(മാഘമാസ...)

കണ്ണുകളിൽ ഒരു രഹസ്യം പറയാതെ
തമ്മിൽ മാറാൻ ഒരു പുളകം ഒഴിയാതെ (2)
നമ്മളൊന്നീ നീലിമയിൽ തനിച്ചാകെ
രണ്ടു നെഞ്ചിൻ സ്പന്ദനങ്ങൾ ഒന്നാകെ
അണയൂ അണിയൂ തുടുക്കുമെൻ മെയ്യിൻ വർണ്ണം
(മാഘമാസ...)
Movie/Album name: Raid
Artists