Swapnam Ennude Kaathil [Sad Version]

1967
Lyrics
Language: English

�swapnam ennude kaathil cholliya
Kalpithakadhayile raajakumaara
Neelakkadukal poothappol
Neeyinnu varumennarinjoo njaan

Anuraagayamunathan kalpadavil ninnum
Avidathe thonithan varavukandu
Veettilethathamma vilichuparanjappol
Virunnuvarumennarinju njaan

Aaramavaathil njaan alankarikkum munpe
Avidathe radhathinte swaram kettu
Poomarachottile pullimanunarnnappol
Kaamukan vannatharinju njaan
Language: Malayalam

സ്വപ്നം എന്നുടെ കാതില്‍ ചൊല്ലിയ
കല്‍പ്പിതകഥയിലെ രാജകുമാരാ
നീലക്കാടുകള്‍ പൂത്തപ്പോള്‍
നീയിന്നുവരുമെന്നറിഞ്ഞൂ ഞാന്‍

അനുരാഗയമുനതന്‍ കല്‍പ്പടവില്‍നിന്നും
അവിടത്തെ തോണിതന്‍ വരവുകണ്ടൂ
വീട്ടിലെത്തത്തമ്മ വിളിച്ചുപറഞ്ഞപ്പോള്‍
വിരുന്നുവരുമെന്നറിഞ്ഞൂ ഞാന്‍

ആരാമവാതില്‍ ഞാന്‍ അലങ്കരിക്കും മുന്‍പെ
അവിടത്തെരഥത്തിന്റെ സ്വരംകേട്ടു
പൂമരച്ചോട്ടിലെ പുള്ളിമാനുണര്‍ന്നപ്പോള്‍
കാമുകന്‍ വന്നതറിഞ്ഞൂ ഞാന്‍
Movie/Album name: Chekuthaante Kotta
Artists