പ്രണയം പൂത്തിറങ്ങുന്നൊരാകാശമാകെ കിനാവിന്റെ താരങ്ങളോ.... കുളിരോലുന്ന പൂങ്കാറ്റു പാടുന്ന പാട്ടിൽ പ്രേമാർദ്ര രാഗങ്ങളോ.... ആരോമലാൾ പെയ്തിറങ്ങുന്നു നെഞ്ചിൽ ഈറൻ നിലാവെന്നപോൽ..... ആലോലമാടുന്നൊരീപ്പൂവുപോലെ പരാഗങ്ങളേകുന്നു നീ..... പ്രണയിനി നീ....കുളിരലയായ്... നിറയുകയായ്....ഹൃദയമിതിൽ...
പ്രണയം പൂത്തിറങ്ങുന്നൊരാകാശമാകെ കിനാവിന്റെ താരങ്ങളോ.... കുളിരോലുന്ന പൂങ്കാറ്റു പാടുന്ന പാട്ടിൽ പ്രേമാർദ്ര രാഗങ്ങളോ....
സിന്ദൂരം പെയ്യും മേഘങ്ങൾ ഏതോ സ്വപ്നംപോൽ വാനിൽ നീങ്ങുമ്പോൾ...(2) മധുരിതശുഭസംഗീതമായ്.... ഉണരുക സഖി എൻ വീണയിൽ മധുരിതശുഭസംഗീതമായ്... ഉണരുക നീ എൻ വീണയിൽ തിരമാലകൾ തഴുകുന്നൊരീ പ്രണയത്തിൻ തീരങ്ങളിൽ.... പ്രണയിനി നീ കുളിരലയായ്.. നിറയുകയായ് ഹൃദയമിതിൽ... പ്രണയം പൂത്തിറങ്ങുന്നൊരാകാശമാകെ കിനാവിന്റെ താരങ്ങളോ....
രാവിന്റെ ഇരുൾ തേരേറി മോഹപ്പൂമാരി ചേലിൽ തൂകുമ്പോൾ...(2) തരളിത സുഖദാവേശമായ് നിറയുക സഖി എൻ ജീവനിൽ... തരളിത സുഖദാവേശമായ് നിറയുക നീ എൻ ജീവനിൽ... അതിലോലമീ ഹൃദയങ്ങളിൽ അനുരാഗ ചന്ദ്രോദയം... പ്രണയിനി നീ കുളിരലയായ്.... കുളിരലയായ്.... നിറയുകയായ്....ഹൃദയമിതിൽ...