Ormmappoove Poru

2019
Lyrics
Language: Malayalam

ഓർമ്മപ്പൂവേ പോരൂ
ഓമൽപ്പൂവേ പോരൂ
ആരുംകാണാതോൺലൈൻ
ചാറ്റിൻ കാറ്റിൽ...

കുട്ടിക്കാലം തൊട്ടേ
മുത്തംവെയ്ക്കാൻ നിന്നെ
വട്ടംചുറ്റാറുണ്ടേ
മിണ്ടാ വണ്ടായ്...

നേരംപോകാ നേരം
നീയിൻബോക്സിൽ വന്നാൽ
'മണ്ടിപ്പെണ്ണേ' മിണ്ടാം, തമ്മിൽ-
തമ്മിൽ കാണാം,
രാഗം കൈമാറാം!

പൂരം നാളിൽ പെണ്ണേ
കാമൻ ഞാൻ പോരട്ടേ?
ചോന്നമുരിക്കിൻപൂപോലാളും പൊന്നേ
സിസ്റ്റം ഹാങ്ങാക്കല്ലേ
ബാറ്ററി വീക്കാക്കല്ലേ
മെമ്മറി ഫുള്ളാണെന്നു പറഞ്ഞിട്ടെന്നെ
ഷിഫ്റ്റ് ഡിലീറ്റാക്കൊല്ലേ
ഷട്ഡൗൺ ചെയ്തേക്കൊല്ലേ
നിൻ വിരൽ - തുമ്പാൽ - തൊട്ടാൽ - പാടും -
കീബോ - ഡായീടും ഞാൻ!

പൂവാലന്റൈൻ വണ്ടേ
നിന്നെ ഞാൻ കണികണ്ടേ പെരുമാൾത്തിരുമുറ്റത്തോ
നിൻ വിളയാട്ടം?
തേനൂറുന്നോരീണം
കോളർ ട്യൂണായ് പൊന്നേ
മൂളിമുരണ്ടാൽ വീഴാ
പൂവാണീ ഞാൻ!

കള്ളക്കാർമുകിൽ വണ്ടേ
പണ്ടേപ്പോലെൻ പൊന്നേ
അന്തിച്ചാറ്റിൻ സംബന്ധത്തിൽ
വീണ്ടും വാഴാനില്ലാ പൂക്കാലം!

പൂക്കോം തെരുവിൽ പോണ്ടേ
പൊറാട്ട് കണ്ട് വരണ്ടേ
മിണ്ടാട്ടത്തിന് ഞാനും കൂടേ വേണ്ടേ?
ഔട്ടോഫ് കവറേജായ് നീ
മൂഡൗട്ടാക്കാൻ പോയാൽ
ജി.പി.എസ്സ്. ഞാൻ വെച്ചുപിടിക്കും നിന്നെ
രണ്ടാം ഹണിമൂണാണേ
മിണ്ടാപ്പുടമുറിയാണേ!
നിൻ മൊബൈൽ - സ്മാർട്ടാം - ഫോണിൽ - സ്യൂട്ടാം -
ഡ്യുവൽ - സിമ്മാണീ ഞാൻ!

കാർമേഘക്കരിവണ്ടേ
സന്ദേശം കൈക്കൊണ്ടേ
എന്നുടെയുള്ളിൽ നീറും
വൈറസ്സായേ!

ഫോർമാറ്റാക്കിപ്പോക്കാ
ഇൻസ്റ്റാളാക്കാൻ നോക്കാം
റിസൈക്ക്ൾ ബിൻ തപ്പാം
റീസ്റ്റോറാക്കാം.

കള്ളക്കാമുക വണ്ടേ
മിണ്ടിപ്പറയാനുണ്ടേ
രണ്ടാൾക്കന്തിക്കൂട്ടിൽ കൂടാ-
നുണ്ടോ രണ്ടാംബാല്യം, കൗമാരം?
Movie/Album name: Android Kunjappan Version 5.25
Artists