ആ...ആ... വഴിക്കണ്ണു വെറുതെ മോഹിച്ചു.. കനകനിലാവിന്റെ കണി സുഗന്ധം.ഓ... വഴിക്കണ്ണു വെറുതെ മോഹിച്ചു.. കനകനിലാവിന്റെ കണി സുഗന്ധം കാലൊച്ച കേൾക്കാൻ കാതോർത്തു ഞാൻ മൂകത മാത്രം പടിയണഞ്ഞു (വഴിക്കണ്ണു വെറുതെ മോഹിച്ചു )
എത്ര മോഹങ്ങൾ വരച്ചു വച്ചു നെഞ്ചിൽ ഒപ്പം നടക്കാൻ കൊതിച്ച നേരം(എത്ര മോഹങ്ങൾ) രാജാങ്കണത്തിലെ മഴമുല്ലയെ ചുംബിച്ചുണർത്തിയാ മഞ്ഞിൻ കണം ആകാശഗംഗയായ് പൂത്തു നിന്നു ഉള്ളിൽ മായാ സ്നേഹം നിറച്ചു വച്ചൂ പ്രണയവഴിയിൽ അലിയും ഓർമ്മ മഴയായ് തരുമോ കനവിൽ അരിയ കുളിരലയായ് (വഴിക്കണ്ണു വെറുതെ മോഹിച്ചു )
ആ..ആ..ആ..... സ്വപ്നലോകങ്ങൾ ഒരുക്കി വച്ചു ഉള്ളിൽ പൊന്നേ നിനക്കായ് കൊതിച്ച കാലം(സ്വപ്ന) കാണാതിരിക്കുന്ന നിമിഷങ്ങളിൽ എന്നേ തളർന്നൊരു കണ്ണീർ മനം തോരാത്ത വിങ്ങലായ് തേങ്ങി നിന്നു കണ്ണിൽ തീരാ നോവും വിതുമ്പി നിന്നൂ ഹൃദയം ഇനിയും അരുമ കാത്ത നിനവായ് വരുമോ കരളിനരികെ കുറുമൊഴിയായ് (വഴിക്കണ്ണു വെറുതെ മോഹിച്ചു )
Movie/Album name: Happy Durbar
Movie Summary: Happy Durbar is a 2011 Malayalam comedy film about a group of friends who stumble into a series of humorous misadventures. (Detailed plot information is limited.)
Song Credits: "Vazhikkannu Veruthe" — from Happy Durbar (2011). (Specific lyricist/composer credits not reliably available.)
Musical Style: Melodic Malayalam film song with a contemplative, reflective tone.