Saagarangale

1986
Lyrics
Language: English

Saagarangale paadi unarthiya saamageethame
Saama sangeethame - hridhaya
(sagarangale)
Poroo neeyen lolamamee ekathaarayil
Onnilavelkkoo onnilavelkkoo...
Aa... (saagarangale)

Pin nilavinte pichakappookal
Chinniya shayyaathalathil (pin nilaavinte)
Kaatharayaam chandralekhayum
Oru shona rekhayaay maayumbol
Veendum thazhuki thazhuki unarthum
Sneha sandramaam ethu karangal
(saagarangale)

Kannimanninte gandhamuyarnnu
Thennal madichu paadunnu (2)
Ee nadithan maarilaarude
Kai viral paadukal unarunnoo
Poroo thazhuki thazhuki unarthoo
Megharaagamen ekathaarayil
(saagarangale)
Language: Malayalam

സാഗരങ്ങളെ പാടി ഉണർത്തിയ സാമഗീതമേ
സാമസംഗീതമേ - ഹൃദയ
സാഗരങ്ങളെ പാടിപ്പാടിയുണർത്തിയ സാമഗീതമേ
സാമസംഗീതമേ... സാഗരങ്ങളെ...
പോരൂ നീയെൻ ലോലമാമീ ഏകതാരയിൽ
ഒന്നിളവേൽക്കൂ ഒന്നിളവേൽക്കൂ
ആ‍ ആ ആ ആ
സാഗരങ്ങളെ പാടി ഉണർത്തിയ സാമഗീതമേ
സാമസംഗീതമേ ഹൃദയസാഗരങ്ങളെ

പിൻ‌നിലാവിന്റെ പിച്ചകപ്പൂക്കൾ
ചിന്നിയ ശയ്യാതലത്തിൽ
(പിൻ‌നിലാവിന്റെ...)
കാതരയാം ചന്ദ്രലേഖയും
ഒരു ശോണരേഖയായ് മായുമ്പോൾ
വീണ്ടും തഴുകി തഴുകി ഉണർത്തും
സ്നേഹസാന്ദ്രമാം ഏതു കരങ്ങൾ
ആ ആ ആ ആ
സാഗരങ്ങളെ പാടി ഉണർത്തിയ സാമഗീതമേ
സാമസംഗീതമേ ഹൃദയസാഗരങ്ങളെ

കന്നിമണ്ണിന്റെ ഗന്ധമുയർന്നു
തെന്നൽ മദിച്ചു പാടുന്നു
(കന്നിമണ്ണിന്റെ...)
ഈ നദിതൻ മാറിലാരുടെ
കൈവിരൽ‌പ്പാടുകൾ ഉണരുന്നു
പോരൂ തഴുകി തഴുകി ഉണർത്തൂ
മേഘരാഗമെൻ ഏകതാരയിൽ
ആ ആ ആ ആ

സാഗരങ്ങളെ പാടി ഉണർത്തിയ സാമഗീതമേ
സാമസംഗീതമേ - ഹൃദയ
സാഗരങ്ങളെ പാടിപ്പാടിണർത്തിയ സാമഗീതമേ
സാമസംഗീതമേ... സാഗരങ്ങളെ...
Movie/Album name: Panchaagni
Artists