Jaalakangal Moodi

1987
Lyrics
Language: Malayalam

ജാലകങ്ങള്‍ മൂടിയെങ്ങോ നീയകന്നു പോയി നീയകന്നു പോയി (2)
ഇലപൊഴിയും ശിഖരമോടെന്‍ മോഹമാമരം (2)
‍അങ്കണക്കോടിയിലാലംബഹീനമായി നില്‍ക്കുന്നു മൂകമായി‌
ശോകമൂകമായി
(ജാലകങ്ങള്‍ )

അകലെനിന്നായിരം കൈകളാല്‍ എന്നെ പൊതിയുന്നു മന്ദസമീരന്‍ (2)
ആ കുളിര്‍ച്ചാമരക്കാറ്റിലൂടോര്‍മ്മയില്‍ ഇളകുന്നുണ്ടോമനേ
നിന്റെ കാല്‍സരം
(ആ കുളിര്‍ച്ചാമര )
(ജാലകങ്ങള്‍ )

ചുടുനെടുവീര്‍പ്പിന്റെ മേഘങ്ങള്‍ പെയ്യും മഴയാണെന്‍ മിഴിനീരില്‍ കായല്‍ (2)
കായലിന്‍ മാറിലെ പാമരതോണിയില്‍ അലയുന്നിന്നോമനേ
ഏകനായി ഞാന്‍
(കായലിന്‍ )
(ജാലകങ്ങള്‍ )
Movie/Album name: Sreedharante Onnaam Thirumurivu
Artists