Oh oh...thaazhampoove ninne kaanaan Aare porunno.... Oh oh...medakkaattil eenam mooli Paarum poovando... Oru niramulla paravakalaay naam Inapiriyaathizha piriyaathe Mazhavillin kompil chekkeraam... Oh oh...cheru kanavukal chirakukalaakki Ina piriyaathuyaruka nammal Mazhavillinu meethe maanam mele chekkeraam.. (oru kaaryam...)
Language: Malayalam
ഒരു കാര്യം പറയാമോ... ഒരു മാങ്കനി നുണയാമോ ഒരു ജന്മം കൂടെ പോരാമോ... ഓ...ഒരു വാക്കിൽ നനയാമോ... ഒരു മഴയിൽ കുളിരാമോ... ഒരു വാകത്തണലിൽ തളരാമോ... കനിമലരുള്ളിൽ കണി വിടരുന്നേ അതു നീയാണെന്നറിയുന്നേ.... ഒന്നെന്നരികിൽ വന്നെന്നഴകേ നിന്നാലൊരു കഥ ഞാൻ പറയാം... അതു മാത്രം കാതിൽ പറയാമോ... അതു മാത്രം പറയാതറിയാമോ... നമുക്കായി മാത്രം തളിർക്കുന്നു പൂക്കൾ നമുക്കായി മാത്രം ഒഴുകുന്നു തെന്നൽ വരുമോ...മലരേ... തരുമോ ഹൃദയം പ്രിയനേ.... വരുമോ...മലരേ...ഓ...ഓ...ഓ... (ഒരു കാര്യം...)
ഓ ഓ...പാലച്ചോട്ടിൽ ചോലക്കാറ്റേ നീയും പോരുന്നോ... ഓ ഓ...നീലപ്പീലിത്തൂവൽച്ചന്തം കാണാൻ പോരുന്നോ.... പവിഴമഴത്തരിമണി പോലെ മനമുരളിയിൽ ഉയരുകയാണോ... ഇതുവരെ അറിയാത്തൊരു സംഗീതം... ഓ.....ഓ..പുഴയിൽ മഴ വീണതുപോലെ പുതുമഞ്ഞിൽ പുലരൊളി പോലെ സുഖമുള്ളൊരു കുളിരായ് പെയ്യൂ... അഴകേ...മൃദുലേ...നീ... (ഒരു കാര്യം...)
ഓ ഓ...താഴമ്പൂവേ നിന്നെ കാണാൻ ആരേ പോരുന്നോ.... ഓ ഓ...മേടക്കാറ്റിൽ ഈണം മൂളി പാറും പൂവണ്ടോ... ഒരു നിറമുള്ള പറവകളായ് നാം ഇണപിരിയാതിഴ പിരിയാതെ മഴവില്ലിൻ കൊമ്പിൽ ചേക്കേറാം... ഓ ഓ...ചെറു കനവുകൾ ചിറകുകളാക്കി ഇണപിരിയാതുയരുക നമ്മൾ മഴവില്ലിനു മീതേ മാനം മേലേ ചേക്കേറാം.. (ഒരു കാര്യം...)