Poothidambe

1995
Lyrics
Language: Malayalam

പൂത്തിടമ്പേ മനസ്സിന്‍ തൊട്ടിലാട്ടി ഞാന്‍
താരാട്ടിടാന്‍ വഴിയും വാത്സല്യമായ്
രാക്കടമ്പില്‍ പകലിന്‍ തൂവല്‍ മാഞ്ഞാലും
ഞാനില്ലയോ നിഴലായ് നെഞ്ചേല്ക്കുവാന്‍
(പൂത്തിടമ്പേ)

നിന്‍ നാവില്‍ നാമാക്ഷരം നീളും യാത്രയില്‍
പൊന്‍ ദീപാങ്കുരം
കാണാക്കൂട്ടിലെ കണ്ണീര്‍ ജാലകം
ഞാനല്ലയോ... ഇനിയും നെഞ്ചേല്ക്കുവാന്‍
(പൂത്തിടമ്പേ)

നിന്‍ കാതില്‍ പുണ്യാമൃതം നിന്നുള്‍ക്കണ്ണിലെ
പൊന്‍ താരാദളം
ഞാന്‍ നിന്‍ പാട്ടിലെ തീരാ സാധകം
നിന്‍ കൈകളാല്‍ ഒടുവില്‍ തീര്‍ത്തുലകം
(പൂത്തിടമ്പേ )
Movie/Album name: Thacholi Vargheese Chekavar
Artists