Kadha Melle Thudarumbol Karalinte

2023
Lyrics
Language: Malayalam

കഥ മെല്ലെത്തുടരുമ്പോൾ കരളിലെ കൂട്ടിൽ -
നിന്നിണക്കിളി പറന്നു പോയെന്നോ...
ഒടുവിലീ ചില്ലയിൽ പൂക്കാത്ത പൂക്കളിൽ -
മധു തേടി തനിച്ചിരുന്നെന്നോ...

മിഴി പൂട്ടിയ മോഹങ്ങൾ എരിവേനൽ ചിറകേറി -
ഹൃദയത്തിൽ നൊന്തു വേവുന്നോ....
മഴയുടെ വിരലുകൾ തൊടുമ്പൊഴാ പ്രാണനിൽ -
വിരഹത്തിൻ തന്തി തേങ്ങുന്നോ.....

ബഹുദൂരം താണ്ടണ മിരവിന്റെ തോണിയിൽ -
പകലിന്റെ മുഴു തീരമണയാൻ.
പുണരുന്ന കൈകളിന്നയയുമ്പോൾ ജീവനിൽ -
ദൈന്യമാം ശൂന്യത മാത്രം...!
Movie/Album name: Ottamaram
Artists