കുളുർമഞ്ഞുതുള്ളികളിറ്റിറ്റു വീണു പുതുമണ്ണിൻ നെഞ്ചു പുകഞ്ഞൂ (2) ഒരു മദകരഗന്ധമുയർന്നൂ കാടിന്റെ പൂമുടിച്ചാർത്തിൽ തലോടിയ കാറ്റും തല ചായ്ച്ചു വീണു (നിശയെ...)
മലർശരൻ പോറ്റും മാകന്ദശാഖിയെ വനമുല്ല കെട്ടിപ്പുണർന്നു (2) നൂറു തിരികളിൽ ജ്വാല വിടർന്നു ആരണ്യ ദേവി തൻ ജാലകച്ഛായയിൽ പാടാൻ വിഷുപ്പക്ഷി വന്നു (നിശയെ...)