Oru snehavaaridhi pole Suragaana maadhuri pole Varumomale....anuroopake.... Akathaarilamritham thooki... Mazhavilchirakaal nee Ariyaatheyennethazhuki.... (oru sneha....)
Kanavukal karuthum oru maniyarayil Virunnu porum divasam Kanavukal karuthum oru maniyarayil Virunnu porum divasam.. Sukrutha veedhiyil pulakamaari pol Poovidumaashakalaal...njaan...
Oru snehavaaridhi pole Suragaana maadhuri pole Varumomale....anuroopake.... Akathaarilamritham thooki... Mazhavilchirakaal nee Ariyaatheyennethazhuki....
Language: Malayalam
ഒരു സ്നേഹവാരിധി പോലെ സുരഗാന മാധുരി പോലെ വരുമോമലേ....അനുരൂപകേ.... അകതാരിലമൃതം തൂകി... മഴവില്‍ച്ചിറകാല്‍ നീ അറിയാതെയെന്നെത്തഴുകീ.... അറിയാതെയെന്നെത്തഴുകീ...
കവിതകള്‍ വിടരും കരിമിഴിയിണയില്‍ അലിഞ്ഞു ചേരും നിമിഷം... കവിതകള്‍ വിടരും കരിമിഴിയിണയില്‍ അലിഞ്ഞു ചേരും നിമിഷം... ഹൃദയ വീണതന്‍ മൃദുലതന്ത്രിയില്‍ ശ്രുതിയിടുമായിരം ഗീതം..... (ഒരു സ്നേഹ....)
കനവുകള്‍ കരുതും ഒരു മണിയറയില്‍ വിരുന്നു പോരും ദിവസം കനവുകള്‍ കരുതും ഒരു മണിയറയില്‍ വിരുന്നു പോരും ദിവസം സുകൃതവീഥിയില്‍ പുളകമാരി പോല്‍ പൂവിടുമാശകളാല്‍...ഞാന്‍
ഒരു സ്നേഹവാരിധി പോലെ സുരഗാന മാധുരി പോലെ വരുമോമലേ....അനുരൂപകേ.... അകതാരിലമൃതം തൂകി... മഴവില്‍ച്ചിറകാല്‍ നീ അറിയാതെയെന്നെത്തഴുകി.... അറിയാതെയെന്നെത്തഴുകി...