Ottappettum Kuttappettum

2010
Lyrics
Language: English

Ottakkoraal yaathra
Rakshakkaay shikshakkaay neethikkaay nanmakkaay
Therotta therillaatha raajaavinte naadillaatha yodhaavinte
Therillaathe poraadunna therillaathe naadodunna yaathra
(ottappettum...)

Kanneerin kaayalkkarayil thirayennum makalekkaanaan janakante yaathra
Unmaadathirakal neenthi nagarathin veedhiyiloode urukidum yaathra
Doorathulla lakshyam thediyethum munpu veezhillallo
Maanathulla nakshathrangal thannethaane veezhilla
Karayilliniyum veruthe veruthe
Thirayilliniyum thiriye thiriye
Thadavil kazhiyum veruthe veruthe
Madiyil veenini iniyum veruthe
Thazhukidaam thazhukidaam thazhukidaam
Oh..oh..oh..
(ottappettum...)

Karineela kunninmukalil thira maarum chorakkanavaay sooryante yaathra
Aasuramaam pakalin ethire thaamasamaam raavinethire manujante yaathra
Aakaasham kithakkaarilla naagaasthrangal nilakkaarilla
Dheeranmaar marikkaarilla tholkkaarilla ee mannil
Chithari chithari marayum marayum thira thallukayaay thadavil nurayo
Alarikkuthari kuthi kollukayaay asurappadakalkkethire ethire
Ozhukidaam ozhukidaam ozhukidaam
Oh..oh..oh..
(ottappettum...)
Language: Malayalam

ഒറ്റപ്പെട്ടും കുറ്റപ്പെട്ടും അഗ്നിക്കുള്ളിൽ തള്ളപ്പെട്ടും
ഒറ്റയ്ക്കൊരാൾ യാത്ര (2)
രക്ഷക്കായ് ശിക്ഷക്കായ് നീതിക്കായ് നന്മക്കായ്
തേരോട്ട തേരില്ലാത്ത രാജാവിന്റെ നാടില്ലാത്ത യോദ്ധാവിന്റെ
തേരില്ലാതെ പോരാടുന്ന തേരില്ലാതെ നാടോടുന്ന യാത്ര
(ഒറ്റപ്പെട്ടും...)

കണ്ണീരിൻ കായൽക്കരയിൽ തിരയെണ്ണും മകളെക്കാണാൻ ജനകന്റെ യാത്ര
ഉന്മാദത്തിരകൾ നീന്തി നഗരത്തിൻ വീഥിയിലൂടെ ഉരുകിടും യാത്ര
ദൂരത്തുള്ള ലക്ഷ്യം തേടിയെത്തും മുൻപ് വീഴില്ലല്ലോ
മാനത്തുള്ള നക്ഷത്രങ്ങൾ തന്നെത്താനെ വീഴില്ല
കരയില്ലിനിയും വെറുതേ വെറുതേ
തിരയില്ലിനിയും തിരിയേ തിരിയേ
തടവിൽ കഴിയും വെറുതേ വെറുതേ
മടിയിൽ വീണിനി ഇനിയും വെറുതേ
തഴുകിടാം തഴുകിടാം തഴുകിടാം
ഓ...ഓ..ഓ...ഓ..
(ഒറ്റപ്പെട്ടും...)

കരിനീല കുന്നിന്മുകളിൽ തിര മാറും ചോരക്കനവായ് സൂര്യന്റെ യാത്ര
ആസുരമാം പകലിൻ എതിരേ താമസമാം രാവിനെതിരെ മനുജന്റെ യാത്ര
ആകാശം കിതയ്ക്കാറില്ല നാഗാസ്ത്രങ്ങൾ നിലക്കാറില്ല
ധീരന്മാർ മരിക്കാറില്ല തോൽക്കാറില്ല ഈ മണ്ണിൽ
ചിതറിച്ചിതറി മറയും മറയും തിരതല്ലുകയായ് തടവിൽ നുരയോ
അലറിക്കുതറി കുതികൊള്ളുകയായ് അസുരപ്പടകൾക്കെതിരേ എതിരേ
ഒഴുകിടാം ഒഴുകിടാം ഒഴുകിടാം
ഓ...ഓ..ഓ...ഓ..
(ഒറ്റപ്പെട്ടും...)
Movie/Album name: Oridathoru Postman
Artists