Uyarnnu Vaa Veenidathu Ninneneettu

2025
Lyrics
Language: Malayalam

ഉയർന്നു വാ വീണിടത്തു നിന്നെണീറ്റു ധീരനായ്
ഉയർന്നുവാ മുള്ളുകൾ അടർത്തി മാറ്റി വീരനായ്
പറന്നുവാ സങ്കടക്കടൽ കടന്ന് സൂര്യനായ്
ജ്വലിച്ചുവാ നീ വാ ഉയർന്നു വാ
വീണു പോയെന്നാലും കൈകളിൽ
ബലം എണീറ്റു വാ
പടവു കാത്തിരുന്നു പാദം പൊതിയുവാൻ കടന്നുവാ
നിനക്കുന്നേരെ തിരിഞ്ഞ ഉഗ്ര പടകളെ തകർക്കുവാൻ
അടുക്കി കൂട്ടി നിൻ മിടുക്ക് കാട്ടടാ
ഉയർന്നുവാ പറന്നുവാ ജ്വലിച്ചു വാ നീ വാ (2)

കണ്ടതൊക്കെയും പരാജയങ്ങൾ നീച കാഴ്ചകൾ
നീയൊന്നു ചിരിച്ച ദിവസം മറന്നു നെഞ്ചിലങ്കലാപ്പുകൾ
പിന്നിട്ട വഴിയിൽ ഇറ്റു വീഴും രക്തം പറ്റിയേ നടന്നു നീങ്ങുമ്പോൾ
കാലടിയിൽ മുള്ളു തട്ടിയേ കള്ളി വാക്കുകൾ
എൻ്റെ ത്വക്കിൻ കട്ടി കൂട്ടിയേ ആ കത്തി മൂർച്ചയിൽ
വെട്ടിയ നാലു മുറി കൂടിയേ
ആരും നോക്കാനില്ലാ ചെക്കൻ്റുള്ളിലെ
നോവറിയണ തെരുവു നീ
പുറത്തൊക്കപ്പെട്ടോനെങ്കിലും അകക്കാമ്പിൽ
മുറിവു എനിക്കായ് പണിത മുൾക്കിരിടത്തിൽ
നീ മുത്തു വെച്ചു താ
തട്ടൊരുക്കി ആദ്യ ചുവട് ഒത്തുറച്ചു വെച്ചിതാ
വീണിടത്തു നിന്നെണീറ്റു ധീരനായ്
മുള്ളുകൾ അടർത്തി മാറ്റി വീരനായ്
സങ്കടക്കടൽ കടന്ന് സൂര്യനായ്
ജ്വലിച്ചുവാ നീ വാ ഉയർന്നു വാ
വീണു പോയെന്നാലും കൈകളിൽ
ബലം എണീറ്റു വാ
പടവു കാത്തിരുന്നു പാദം പൊതിയുവാൻ കടന്നുവാ
നിനക്കുന്നേരെ തിരിഞ്ഞ ഉഗ്ര പടകളെ തകർക്കുവാൻ
അടുക്കി കൂട്ടി നിൻ മിടുക്ക് കാട്ടടാ
ഉയർന്നുവാ പറന്നുവാ ജ്വലിച്ചു വാ നീ വാ (2)
Movie/Album name: Karam
Artists