സുന്ദരീ കണ്ണേ പ്രിയ ദേവീ ചൊല്ലെടീ എന്നേ നീയെന്‍ ദേവി എന്നെ ഞാന്‍ തന്നു നിനക്കായി ജന്മമേ കൊണ്ടു അറിയാതെ നാളുകള്‍ തീര്‍ത്ത മാല നീര്‍ത്തിടാം പൂക്കളായി ചേര്‍ന്നിടൂ എന്‍ ജീവനില്‍ (സുന്ദരീ )
നാഗപദ്മരാവു തൂകും രാസക്രീഡാ ഗന്ധമായ് പായ് വിരിച്ചു പാടും പാട്ടിന്‍ കാവ്യം എത്ര മാദകം കാമുകന്റെ നെഞ്ചിന്നുള്ളില്‍ വര്‍ണ്ണ സ്വപ്നം തൂകിടും നൂറു മോഹ രാജ്യം കൊണ്ടെന്‍ സ്നേഹം നിന്നില്‍ ചേര്‍ത്തിടും ഏഴിലം പൊന്‍ പാലയില്‍ ഏകാന്ത ശോഭയായ് വാരൊളിപ്പൊന്‍ പൂ വാനം കൂടുമീ വേളയില്‍ എനിക്കായ് അങ്ങേ മനസ്സാലെ മണിത്തേന്‍ തന്നൂ നിനക്കായി (എന്നെ ഞാന്‍ ) (സുന്ദരീ )
രോമഹര്‍ഷക്കുമ്പിള്‍ നീട്ടും നാണം എന്നില്‍ പൂക്കവേ പാരിജാതപ്പൂക്കള്‍ തൂകും ഗന്ധം കാറ്റില്‍ വീഴവെ ആ ...മാനത്തുള്ള മാണിക്ക്യങ്ങള്‍ മന്ദസ്മേരം തൂകിടും ശ്രീമംഗള പൂണാരങ്ങള്‍ പാല്‍ നിലാവ് തൂകിടും കോടി മയില്‍പ്പീലികള്‍ ജീവനില്‍ നീ നീര്‍ത്തിടൂ കാറ്റിളകുമോളങ്ങള്‍ നീയെന്നില്‍ തൂകിടൂ മുളമ്പൂ മൊട്ടിന്നിതള്‍ നുള്ളാം കളഭം മെയ്യില്‍ മെഴുകീടാം (സുന്ദരീ)