SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Nerinaaloru neythiri Vazhithaaramaayi munnil neenganam Novilum mulppadarppilum Kuzhanjeedumenne nee thaanganam Naadinum nadakkaavinum Vazhicchoottu naalamaayeranam Aayiram kurutholayil Snehakaavyamaayi karuthekanam Naavunakkumee venalil Mazhakkaavalaayi pozhinjeedanam Naadashoonyamaam veenayil Nirathaalamaayi thottunarthanam Bhaavi than radhaveethiyil Nooru bhaavanaachakram thiriyanam Jeevithathinte kaiypuneerine Thenmaduramaayi mattanam Maanishaadakal paduvaan Chithal moodi njaan thapam kollanam Njanunarnna mankoodithil Sargga njanavedana maayanam (nerinaaloru ..) നേരിനാലൊരു നെയ്ത്തിരി വഴിത്താരമായി മുന്നിൽ നീങ്ങണം നോവിലും മുൾപ്പടർപ്പിലും കുഴഞ്ഞീടുമെന്നെ നീ താങ്ങണം (നേരിനാലൊരു..) നാടിനും നടക്കാവിനും വഴിച്ചൂട്ട് നാളമായേറണം ആയിരം കുരുത്തോലയിൽ സ്നേഹകാവ്യമായി കരുത്തേകണം നാവുണക്കുമീ വേനലിൽ മഴക്കാവലായി പൊഴിഞ്ഞീടണം നാദശൂന്യമാം വീണയെ നിറത്താളമായി തൊട്ടുണർത്തണം ഭാവി തൻ രഥവീഥിയിൽ നൂറു ഭാവനാചക്രം തിരിയണം ജീവിതത്തിന്റെ കൈയ്പുനീരിനെ തേന്മധുരമായി മാറ്റണം മാനിഷാദകൾ പാടുവാൻ ചിതൽ മൂടി ഞാൻ തപം കൊള്ളണം ഞാനുണർന്ന മണ്കൂടിതിൽ സർഗ്ഗ ജ്ഞാനവേദന മായണം (നേരിനാലൊരു ..)
Movie/Album name: Sesham Kadhaabhaagam
Artists