Unnikkai Randilum

1963
Lyrics
Language: English

Omanappeeli thiruki tharaam(unnikkai)
Kannaa neeyenne kaividalle(2)
Manivarnnaa neeyenne marannidalle(2)(unnikkai)

Gopimaar chumbikkum nettiyil kasthoori
Gopiyaninja manoharane
Gokulam kaathu kalindeetheerathu
Kolakkuzhaloothi ninnavane
Kannaa.......
Kannaa neeyenne kai vidalle mani
Varnnaa neeyenne marannidalle(unnikkai)

Anpaarnnu poojikkum bhakthare paalikkaan
Ambaadiyaarnna manikkidaave
En praanan neettunna sankadam maattuvaan
Nin paadamallaatheyaarumille?
Aarumille aarumille ?
Language: Malayalam

ഉണ്ണിക്കൈ രണ്ടിലും വെണ്ണ തരാം
ഓമനപ്പീലി തിരുകിത്തരാം (ഉണ്ണിക്കൈ)
കണ്ണാ നീയെന്നെ കൈവിടല്ലേ(2)
മണിവര്‍ണ്ണാ നീയെന്നെ മറന്നിടല്ലേ(2) (ഉണ്ണിക്കൈ)

ഗോപിമാര്‍ ചുംബിക്കും നെറ്റിയില്‍ കസ്തൂരി-
ഗോപിയണിഞ്ഞ മനോഹരനേ
ഗോകുലം കാത്തു കാളിന്ദിതീരത്തു
കോലക്കുഴലൂതി നിന്നവനേ
കണ്ണാ..
കണ്ണാ നീയെന്നെ കൈവിടല്ലേ മണി-
വര്‍ണ്ണാ നീയെന്നെ മറന്നിടല്ലേ (ഉണ്ണിക്കൈ)

അന്‍പാര്‍ന്നു പൂജിക്കും ഭക്തരെ പാലിക്കാന്‍
അമ്പാടിയാര്‍ന്ന മണിക്കിടാവേ
എന്‍ പ്രാണന്‍ നീറ്റുന്ന സങ്കടം മാറ്റുവാന്‍
നിന്‍ പാദമല്ലാതെയാരുമില്ലേ
ആരുമില്ലേ ആരുമില്ലേ
Movie/Album name: Kalayum Kaaminiyum
Artists