Ore Mugham

2002
Lyrics
Language: English

[m] ore mugham kaanan thelinjuvo deepam
Ore swaram kelkkaan orungiyo mounam
Puzhakal paadunnu madhura hindolam
Puthiya kavyathin varikal neyunnu pavizha thaamarakal

[f] ore mugham kaanan thelinjuvo deepam
Ore swaram kelkkaan orungiyo mounam

[m] aararum ariyathe en thapassu
[f] ashichaal thunayaakaamee manassu
Muzhuthinkal pole .....aaaa
Thozhu kaiyumay nin uyiril
[m] uyire....uyirie....

[m] ore mugham kaanan thelinjuvo deepam
Ore swaram kelkan orungiyo mounam

Theyyaro theyyaa theythaarooo....

[f] thaimulle ila meyyellaam thaliru
[m] kaithottal udal moodunnu kuliru
Kaivannuvallo...aaaa...aaaa
Kadal pole etho niravu...
Niravu....niravu...

(ore mugham.....)
Language: Malayalam

(പു) ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം
പുഴകള്‍ പാടുന്നുവോ മധുര ഹിന്ദോളം
പുതിയ കാവ്യത്തിന്‍ വരികള്‍ നെയ്യുന്നു പവിഴത്താമരകള്‍
(സ്ത്രീ) ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം

(പു) ആരാരും അറിയാതേയെന്‍ തപസ്സു്
(സ്ത്രീ) ആശിച്ചാല്‍ തുണയാകാമേ മനസ്സില്‍
മുഴുതിങ്കള്‍ പോലെ തൊഴുകൈയ്യുമായു് നിന്‍ ഉയിരില്‍
(പു) ഉയിരേ ഉയിരേ

(പു) ഒരേ മുഖം കാണാന്‍ തെളിഞ്ഞുവോ ദീപം
ഒരേ സ്വരം കേള്‍ക്കാന്‍ ഒരുങ്ങിയോ മൗനം

(സ്ത്രീ) തൈമുല്ലേ ഇളമെയ്യെല്ലാം തളിരില്‍
(പു) കൈ തൊട്ടാല്‍ ഉടല്‍ മൂടുന്നുവോ കുളിരില്‍
കൈവന്നുവല്ലോ അ...
(സ്ത്രീ) കടല്‍ പോലെയേതോ നിറവു്
നിറവു് നിറവു്

(ഒരേ മുഖം കാണാന്‍)
Movie/Album name: Nakshathrakannulla Raajakumaran Avanundoru Raajakumaari
Artists