മഴ നുള്ളും തുള്ളികൾ...കരളോരം വീഴവേ... നിനവാകേ...നിൻ മുഖം മാത്രമായ്.... പകലാഴും സന്ധ്യകൾ... കുടയുന്നോ വാനിലായ്...കുങ്കുമം...പ്രണയമായ്..... അറിയാതെ എന്നോ നീ..എന്റെ ജീവന്റെ നിഴലായ് മാറി... പറയാതെയെന്നാളും...ഓമൽ താരാട്ടായ്... നെഞ്ചിൽ ആലോലമുണരുന്നുവോ... (തൂ മിന്നൽത്തൂവൽ....)
തണൽ വീഴാ വഴിയിലും...പുഴ മീട്ടും പാട്ടിലും കനലോലും നോവുമായ് തേടി ഞാൻ.... മറുവാക്കിൻ കുമ്പിളിൽ...നറു പൂന്തേൻ ഈണമായ് ഇതിലേ...പോരുമോ.... കടലാഴമോളം നീ...പെയ്തിറങ്ങുന്നോ... മനസ്സിൽ താനേ... പിരിയാതെയെന്നാളും തമ്മിലൊന്നായ്... ജന്മമാരോമലേ പുൽകുമോ..... (തൂ മിന്നൽത്തൂവൽ....)