Daa Kando Simham (Sadakudayum)

2024
Lyrics
Language: Malayalam

സട കുടയും ജഗജില്ലൻ സിംഹം
അടിമുടി പിശകാണിടയരുതാരും
അടിമുടി പിശകാണിടയരുതാരും..

സട കുടയും ജഗജില്ലൻ സിംഹം
അടിമുടി പിശകാണിടയരുതാരും
മടയിലിരുന്നാലടിപൊളി പക്ഷേ
മടിയിലിരുത്താൻ നോക്കരുതാരും
ജട കുടയും ജഗജില്ലൻ സിംഹം
അടിമുടി പിശകാണിടയരുതാരും
മടയിലിരുന്നാലടിപൊളി പക്ഷേ
മടിയിലിരുത്താൻ നോക്കരുതാരും

ദാ കണ്ടോ സിംഹം കാണാനെന്താ ചന്തം
പോയ് മുന്നിൽ പെട്ടാൽ തുണ്ടം തുണ്ടം
ദാ കണ്ടോ സിംഹം കാണാനെന്താ ചന്തം
പോയ് മുന്നിൽ പെട്ടാൽ തുണ്ടം തുണ്ടം

പഞ്ചവൻ കാട്ടിലെ മന്നനായി വാണിടേണ്ടവൻ
എങ്ങനോ പെട്ടുപോയ് നാട്ടിലുള്ള കൂട്ടിലിന്നവൻ
പഞ്ചവൻ കാട്ടിലെ മന്നനായി വാണിടേണ്ടവൻ
എങ്ങനോ പെട്ടുപോയ് നാട്ടിലുള്ള കൂട്ടിലിന്നവൻ
ദർശനേ കാണുവാൻ കൂടെ വാ കൂട്ടരേ
തത്താര തത്താ തത്തത്താര തത്താ
തത്താര തത്താ ര തത്തത്താരാ

സട കുടയും ജഗജില്ലൻ സിംഹം
അടിമുടി പിശകാണിടയരുതാരും
മടയിലിരുന്നാലടിപൊളി പക്ഷേ
മടിയിലിരുത്താൻ നോക്കരുതാരും
തത്താര തത്താ തത്തത്താര തത്താ
തത്താര തത്താ ര തത്തത്താരാ
തത്താര തത്താ തത്തത്താര തത്താ
തത്താര തത്താ ര തത്തത്താരാ
Movie/Album name: Grrrr..
Artists