ഒരു കാവളം പൈങ്കിളി പാട്ട് പാടി അത് കേട്ടിളം തുമ്പിയും കൂട്ട് കൂടി ഒരു കാവളം പൈങ്കിളി പാട്ട് പാടി അത് കേട്ടിളം തുമ്പിയും കൂട്ട് കൂടി ചെറു കൂവളം കാട്ടിലെ കുന്നു കേറി കുളിരമ്പിളി ചില്ലയില്‍ ഊയലാടി മുളനാഴിയൊന്നില്‍ ഇരുനാഴി മുത്ത് കൊതിയോടെ വന്നു കോര്‍ത്തെടുത്തു തേന്‍കിനാക്കിളി (ഒരു കാവളം )
വാഴയിലപ്പന്തലില്‍ തൊട്ടുതൊട്ടു പൊന്‍ വെയില്‍ പട്ടുനൂല്‍ നെയ്യുവാന്‍ താഴെ നിന്നു വാരിളം തെന്നലും കൂടെ വന്നു ഒരു കാവതിക്കാക്കയോടേറ്റു മൂളി ചെറു കാര്‍കുയില്‍ പിന്നെയും തോറ്റു പോയി കളിയാക്കിയും നോക്കിയും മെല്ലെ മെല്ലെ നിറവല്ലിയില്‍ മുല്ലകള്‍ സുല്ല് ചൊല്ലി പൊന്‍ തൂവലാലെ തഴുകുന്നതാരെ കളിവാക്കുകൊണ്ട് കൂട് തീര്‍ത്ത പൂമരക്കിളീ (ഒരു കാവളം )
നീലനിലാ ചോലയില്‍ നീന്തി വരും സന്ധ്യയില്‍ നീലനിലാ ചോലയില്‍ നീന്തി വരും സന്ധ്യയില്‍ ചെമ്പകം ചൂടുവാന്‍ ആരെ നിന്നു ചന്ദനം പൂത്തതും കാതില്‍ ചൊന്നു പുതുചാമരക്കൊമ്പിലെ തുഞ്ചിലേറി നറു പൂവിനെ നുള്ളുവാന്‍ മോഹമേറി തെളിവാര്‍മുകില്‍ വാതിലും പാതി ചാരി ഇളമാനിനെ തേടുവാന്‍ നേരമായി മഴയോട് മിണ്ടി പുഴയോട് കൊഞ്ചി കുട നീര്‍ത്തിയിന്നു കൂടെ വന്ന കുങ്കുമക്കിളി (ഒരു കാവളം )