Nilavilakkin thiri

1977
Lyrics
Language: English

�nilavilakkin thirinaalamaay vidarnnu
Nirakathir choriyumen hridayam
Ee snehanjali sweekarikku devi
Snehapushpaanjali sweekarikku

Orumalarchodichal oru vasantham nalkum
Karunasagarame
Manampotti vilichal manivathil thurakkum
Maayamandirame
Ee neelaanjali sweekarikku devi
Njangale anugrahikku.....
Nilavilakkin.....

Oru thulli yaachichal oruvarsham thoovunna
Dayathannashaadhame
Malarinte chiriyaay manassinte madhuvaay
Thudikkum chaithanyame
Ee snehaankanam alankarikku devi
Neeyennil dayavarshikkoo
Nilavilakkin.........
Language: Malayalam

നിലവിളക്കിന്‍ തിരിനാളമായ് വിടര്‍ന്നൂ
നിറകതിര്‍ ചൊരിയുമെന്‍ ഹൃദയം
ഈ സ്നേഹാഞ്ജലി സ്വീകരിക്കൂ ദേവി
സ്നേഹപുഷ്പാഞ്ജലി സ്വീകരിക്കൂ
നിലവിളക്കിന്‍..............

ഒരുമലര്‍ ചോദിച്ചാല്‍ ഒരുവസന്തം നല്‍കും
കരുണാസാഗരമേ....
മനം പൊട്ടിവിളിച്ചാല്‍ മണിവാതില്‍ തുറക്കും
മായാമന്ദിരമേ....
ഈ നീലാഞ്ജലി സ്വീകരിക്കൂ ദേവി
ഞങ്ങളേ അനുഗ്രഹിക്കൂ
നിലവിളക്കിന്‍..............

ഒരുതുള്ളി യാചിച്ചാല്‍ ഒരുവര്‍ഷം തൂവുന്ന
ദയതന്‍ ആഷാഢമേ
മലരിന്റെ ചിരിയായ് മനസ്സിന്റെ മധുവായ്
തുടിയ്ക്കും ചൈതന്യമേ
ഈ സ്നേഹാങ്കണം അലങ്കരിയ്കൂ ദേവി
നീയെന്നില്‍ ദയവര്‍ഷിക്കൂ
നിലവിളക്കിന്‍............
Movie/Album name: Shaantha oru Devatha
Artists