Ponnunnikkaalukal pirupirayo pichavechu Veezharuthe...kurukurunne... Puthiyoru lokamithaa ini nin munnil Ariyane..porulariyane... Iravum pakalum piriyana vazhikalariyane... (kanmaniye....)
Language: Malayalam
കണ്മണിയേ നീ ചിരിച്ചാൽ നെഞ്ചിലുദിക്കണു് വെണ്ണിലവു് കണിമലരേ നീ കരഞ്ഞാൽ മാറു് കിനിയണു് തേൻ നനവു് പിഞ്ചുപാദം തൊട്ടുവെന്നാൽ തളിരണിയും ഭൂമി മേലേ മിന്നിത്തിളങ്ങുന്നു നക്ഷത്രക്കൂടാരം നിനക്കായ് വാവേ... (കണ്മണിയേ....)
കൈക്കുഞ്ഞായ് വന്നു നീ...മിഴിതുറന്നു നീ തിരഞ്ഞു അമ്മ എന്നെ...അരുമ വാവേ... വളരണ ചന്ദ്രിക നീ...അഴകിൻ തെല്ലേ... ഇങ്കിനായ് ഇനി അരികെ വാ...ഇതിലെ വാ...ഇഴുകി വാ... കുടുകുടെ ഒഴുകിയൊഴുകി വാ... (കണ്മണിയേ....)
പൊന്നുണ്ണിക്കാലുകൾ പിരുപിരയോ പിച്ചവെച്ചു- വീഴരുതേ...കുരുകുരുന്നേ... പുതിയൊരുലോകമിതാ ഇനി നിൻ മുന്നിൽ അറിയണേ..പൊരുളറിയണേ... ഇരവും പകലും പിരിയണവഴികളറിയണേ... (കണ്മണിയേ....)