ആദ്യമായി കണ്ടനാള്‍ ആര്‍ദ്രമായി ആദ്യ നാള്‍ ആകാശഗംഗാതീരങ്ങളില്‍ അര്‍ഷാടയാമം തളിരാര്‍ന്ന നാള്‍ ആരോരുമറിയാതെയേകാന്തമായി അദ്യാനുരാഗം മലരാര്‍ന്ന നാള്‍ ആ കണ്ണിലെ രാക്കായലില്‍ വാര്‍ത്തിങ്കളായി നീരാടി ഞാന്‍ മതിവന്നില്ലിനിയും കൊതി തീര്‍ന്നില്ലിനിയും (സന്ധ്യേ)
ആയിരം രാവുകള്‍ ആ മുഖം തേടി ഞാന്‍ അകമേ നിലാവിന്‍ പൊന്‍പീലികള്‍ ദൂരെ അലിയുന്ന മഞ്ഞിന്‍ അലമാലകള്‍ (അകമേ) അരുതെന്നു ചൊല്ലുന്നോരാലിംഗനം ഉള്ളില്‍ അഴകേഴുമലിയുന്നോരോസ്വാദനം അഴകേ നിന്നഴകില്‍ അനുരാഗം സ്വരമായി (2) (സന്ധ്യേ)