Oru poomazha

2003
Lyrics
Language: English

Oru poo mazhayilekkennapole
En hridayathilekku nee chaayumbol (2)
Thalirila neerthunna harithakamalle (2)
Mukulamaay vidarunnathennil priyade
Madhuramaay nirayunnathennil

Viralukal ponthum nin kurunira kori
Alasamaayethiya mandasameeran
Aaa...
Aadiyulayum aavaniyaayi
Malaridum mandaaramaayi
Neeyen asulabhamaadhavamaayi
(oru poomazha)

Mizhikalilanjana mukilukalaadum
Makaranilaavinte chandana gandham (2)
Udalilulaavum aathirayaayi
Tharalitha kaamanayaayi
Neeyen muraliyil mohanamaayi
(oru poomazha)
Language: Malayalam

ഒരു പൂമഴയിലേക്കെന്ന പോലെ
എന്‍ ഹൃദയത്തിലേക്കു നീ ചായുമ്പോള്‍ (2)
തളിരില നീര്‍ത്തുന്ന ഹരിതകമല്ലേ (2)
മുകുളമായി വിടരുന്നതെന്നില്‍.. പ്രിയദേ..
മധുരമായി നിറയുന്നതെന്നില്‍

വിരലുകള്‍ പൊന്തും നിന്‍ കുറുനിരകോരി
അലസമായെത്തിയ മന്ദസമീരന്‍
ആ..........
അടിമുടിയുലയും ആവണിയായി മലരിടും മന്ദാരമായി
നീയെന്‍ അസുലഭ മാധവമായി
(ഒരു പൂമഴയിലേക്കെന്നപോലെ)

മിഴികളിലഞ്ജന മുകിലുകളാടും
മകരനിലാവിന്‍റെ ചന്ദനഗന്ധം (2)
ഉടലിലുലാവും ആതിരയായി തരളിതകാമനയായി
നീയെന്‍ മുരളിയില്‍ മോഹനമായി
(ഒരു പൂമഴയിലേക്കെന്ന പോലെ)
Movie/Album name: Gramaphone
Artists