�മകളെ പാതി മലരേ ... നീ മനസ്സിലെന്നെ അറിയുന്നു..(മകളെ..) കനവും പോയ ദിനവും നിന്‍ ചിരിയില്‍ വീണ്ടും ഉണരുന്നു.. ഈ കൊതുമ്പു കളിയോടം കാണാത്ത തീരം അണയുന്നോ...(മകളെ..)
കുഞ്ഞു താരമായി ദൂരെ വന്നു നീ മിന്നി നിന്നിരുന്നോമനേ ... അന്നുറങ്ങാത്ത രാത്രിയില്‍ നിന്റെ ഓര്‍മ്മതന്‍ നോവറിഞ്ഞു ഞാന്‍... തഴുകി വീണ്ടുമൊരു തളിരു പാല്‍നിലാവൊളി നുറുങ്ങു പോല്‍ എന്നെ നീ അലസ മൃദുലമഴകേ... ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...(മകളെ..)
ഇന്നിതാ എന്റെ കൈക്കുടന്നയില്‍ പഴയ പൂനിലാ താരകം ഒരു പളുങ്കു പൊന്‍ ചിമിഴിനുള്ളിലെ മണ്‍ചിരാതിന്റെ നാളമായി കതിരിടുമ്പോഴും കാറ്റിലാടാതെ കാത്തിടും മനം കണ്മണി ഹൃദയമിവിടെ നിറയും ഇനിയുരങ്ങാരിരാരിരോ ആരിരാരാരി രാരീരോ... ആരിരാരാരി രാരീരോ...