Kurumbi

2018
Lyrics
Language: Malayalam

അപ്പൂപ്പൻതാടിക്കൊപ്പം കെട്ടുപൊട്ടിച്ചു
പായാനാണേ മോഹം.. നിൻ മോഹം..
മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ
പൊട്ടിച്ചീടാൻ മോഹം.. നിൻ മോഹം..
ഒളിച്ചുചെന്നൊതുക്കമായ് പരുന്തിനെ പിടിച്ചിടാൻ
മരത്തിലേറുവാനുമേ പല കൊതിയായ്
പുരയ്ക്കകത്തൊരായിരം കുറുമ്പുമായ്‌ പറന്നിടാം
ചിരിപ്പടക്കമാണിവൾ മിടുമിടുക്കി
കുറുമ്പീ.. കുറുമ്പീ.. കുറുമ്പീ..

അപ്പൂപ്പൻതാടിക്കൊപ്പം കെട്ടുപൊട്ടിച്ചു
പായാനാണേ മോഹം നിൻ മോഹം..
മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ
പൊട്ടിച്ചീടാൻ മോഹം നിൻ മോഹം..

പൊടിമണ്ണുകുഴച്ചുരുട്ടിയിവൾ
ചുടുന്നപ്പമെൻ മനസ്സിൽ...
കനവിന്റെ ചെറു ചിരട്ടകളിൽ ..കുറുമ്പീ
കുസൃതിക്കുഴലൂതിയിവൾ കൊതിച്ചോടി വന്നടുക്കേ
കളിമുറ്റമിനിയുണർന്നുയരും..കുറുമ്പീ
കാറ്റായ് ചിറകുവിരിച്ചുവന്ന കുറുമ്പീ
പൂവായ് ഇതളുനിറച്ചുനിന്ന കുറുമ്പീ
ആരും കുലുങ്ങിവിറയ്ക്കും കുട്ടിക്കുറുമ്പീ
നീയേ കുറുമ്പി കുറുമ്പി കുറുമ്പിയേ..
കുറുമ്പീ.. കുറുമ്പീ.. കുറുമ്പീ..

അപ്പൂപ്പൻതാടിക്കൊപ്പം കെട്ടുപൊട്ടിച്ചു
പായാനാണേ മോഹം.. നിൻ മോഹം..
മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ
പൊട്ടിച്ചീടാൻ മോഹം.. നിൻ മോഹം..

അപ്പൂപ്പൻതാടിക്കൊപ്പം കെട്ടുപൊട്ടിച്ചു
പായാനാണേ മോഹം.. നിൻ മോഹം..
മാനത്തെ നക്ഷത്രത്തെ പപ്പടം പോലെ
പൊട്ടിച്ചീടാൻ മോഹം.. നിൻ മോഹം..
ഒളിച്ചുചെന്നൊതുക്കമായ് പരുന്തിനെ പിടിച്ചിടാൻ
മരത്തിലേറുവാനുമേ പല കൊതിയായ്
പുരയ്ക്കകത്തൊരായിരം കുറുമ്പുമായ്‌ പറന്നിടാം
ചിരിപ്പടക്കമാണിവൾ മിടുമിടുക്കി
കുറുമ്പീ.. കുറുമ്പീ.. കുറുമ്പീ..
Movie/Album name: Kaamuki
Artists