Mounangal Polum (Slow)

1992
Lyrics
Language: English

Mounangal polum naadangalaay, manassile mohangal gaanangalaay
Mrudulolam thalirolam vaarmalaril thotta
Ponnum thenum aadyaamrithaay..
Aalolam, thaalolam thaaraattin eenam
Aaromal mizhiyile swapnangalaay
Chaanjurangunni, charinjurangu
Chaanjakkam ee maaril chernnurangu

Etho vasantham poothu kozhinjoru
Poom thaliriniyum unarnna pole
Kaatharamaamorul mizhiyaal amma
Kaathoru kannanaam unniyalle
Urangurangunni, urangurangu
Chaanjakkam ee maaril chernnurangu
(mounangal polum...)

Etho hridswana sparsamunarthiya
Omal smrithi than kanavu pole
Shyaamaambarathin poovaniyil ninnum
Oozhiyil veena pon thaaramalle
Urangurangunni, urangurangu
Chaanjakkam ee maaril chernnurangu
(mounangal polum...)
Language: Malayalam

മൌനങ്ങള്‍ പോലും നാദങ്ങളായ്
മനസ്സിലെ മോഹങ്ങള്‍ ഗാനങ്ങളായ്
മൃദുലോലം തളിരോളം വാര്‍മലരില്‍ തൊട്ട
പൊന്നും തേനും ആദ്യാമൃതായ്
ആലോലം താലോലം താരാട്ടിന്നീണം
ആരോമല്‍ മിഴിയിലെ സ്വപ്നങ്ങളായ്
ചാഞ്ഞുറങ്ങുണ്ണീ ചരിഞ്ഞുറങ്ങ്
ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്

ഏതോ വസന്തം പൂത്തുകൊഴിഞ്ഞൊരു
പൂന്തളിരിനിയും ഉണര്‍ന്നപോലെ
കാതരമാമൊരുള്‍ മിഴിയാലമ്മ
കാത്തൊരു കണ്ണനാം ഉണ്ണിയല്ലേ
ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങൂ
ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങ്
(മൌനങ്ങള്‍ പോലും നാദങ്ങളായ്)

ഏതോ ഹൃദ്സ്വന സ്പര്‍ശമുണര്‍ത്തിയ
ഓമല്‍ സ്മൃതിതന്‍ കനവു പോലെ
ശ്യാമാംബരത്തിന്‍ പൂവനിയില്‍ നിന്നും
ഊഴിയില്‍ വീണ പൊന്‍ താരമല്ലേ
ഉറങ്ങുറങ്ങുണ്ണി ഉറങ്ങുറങ്ങു
ചാഞ്ചക്കം ഈ മാറില്‍ ചേര്‍ന്നുറങ്ങു
(മൌനങ്ങള്‍ പോലും നാദങ്ങളായ്)
Movie/Album name: Aardram
Artists