Mele Vaaninte

1993
Lyrics
Language: Malayalam

മേലേ വാനിന്റെ മണിവീണപ്പെണ്ണെന്ത്യേ
നാവൂറു പാടാന്‍ അവള്‍ പോയീട്ടെത്തീല്ല
പൊന്‍പൂവാം കുരുന്നെങ്ങു പോയു്
ഇലയാകെക്കൊഴിഞ്ഞേ പോയു്
വെറുതെ മനസ്സിന്‍ കടലാസ്സില്‍
വിരഹം പലതും എഴുതുന്നു
(മേലേ )

മാന്തളിര്‍ വീണൊരു മണ്ണിലും
നിറവാനിലെ താരകക്കാവിലും
ഉഷസ്സന്ധ്യയില്‍ പകലന്തിയില്‍
കുടമുല്ലതന്‍ കുനുചില്ലിയില്‍
ഇനി തിരയാന്‍ നിന്നെ ഇടമില്ല
മലരും മണവും മണിക്കാറ്റും
ഇനിയും ഇതിലെ വരികില്ലേ

(മേലേ )

താമരപ്പൂവിതള്‍ക്കുമ്പിളില്‍
മിഴിനീരുമായു് വന്നു പൊന്‍മാധവം
നിറവാനിലെ മുകിലോടമേ
മഴവില്ലിലെ പുരഹേതമേ
എന്റെ കളഹംസത്തിനെ അറിയില്ലെ
ഉരുകും ഹൃദയം അറിയാതെ
പലരും പലതും പറയുന്നു

(മേലേ )
വെറുതെ മനസ്സിന്‍ കടലാസ്സില്‍
വിരഹം പലതും എഴുതുന്നു
Movie/Album name: Brahmadathan
Artists