മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു ഞാൻ മയില്‍വാഹനമാക്കി.. നിന്‍ മനം നീ മയില്‍വാഹനമാക്കി..
അരുവി തന്‍ സംഗീതം മധുരമെന്നോതി നീ ഞാൻ അന്നൊരരുവിയായീ.. ഞാൻ അന്നൊരരുവിയായീ ഓ..(അരുവി തൻ..) ആ ഹിമവാഹിനിയില്‍ ആറാടി നീന്തിയപ്പോള്‍ ഞാനൊരു താളമായീ.. ഞാനൊരു താളമായീ..
മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു ഞാൻ മയില്‍വാഹനമാക്കി.. എന്‍ മനം ഞാന്‍ മയില്‍വാഹനമാക്കി..
വസന്തത്തിന്‍ രാത്രികള്‍ മധുരമെന്നോതി നീ ഞാനൊരു നികുഞ്ജമായീ.. ഞാനൊരു നികുഞ്ജമായീ.. ആ.. ആ പുഷ്പവാതില്‍ തുറന്നാഹ്ലാദം നുകര്‍ന്നപ്പോള്‍ ഞാനേ വസന്തമായീ.. ഞാനേ വസന്തമായീ..
മയിലിനെ കണ്ടൊരിക്കല്‍ മന്ദഹസിച്ചു നീ മയില്‍വാഹനമാക്കി.. നിന്‍ മനം നീ മയില്‍വാഹനമാക്കി...