Mridu Mayilppeeliyaay
2010
Mridumayilppeeliyaay manassinte thaalil
Mayakkikkidathi ninne omanichu..(mridu...)
Mashikkoottunangaatha madhura swapnangale
Manichithra thaazhinaal poottivechu..(mashikkoottu..)
(mridumayilppeeliyaay....)
Panimathipookkum pranayanilaavil
Panineer chaamaram uzhiyumpol..(panimathi..)
Paathividarnnoru poomizhiyithalil
Paribhavamenthinu thozhee..iniyum
Paribhavamenthinu thozhee...
Mridumayilppeeliyaay manassinte thaalil
Mayakkikkidathi ninne omanichu..
Kulirmazha peyyum anuraagathil
Kuda choodaanaay anayumpol...(kulirmazha..)
Kolmayirkkollum mazhavil chodiyil
Kaarmukilenthinu thozhee..iniyum
Kaarmukilenthinu thozhee...
(mridumayilppeeliyaay....)
മൃദുമയില്പ്പീലിയായ് മനസ്സിന്റെ താളില്‍
മയക്കിക്കിടത്തി നിന്നെ ഓമനിച്ചു..(മൃദു...)
മഷിക്കൂട്ടുണങ്ങാത്ത മധുരസ്വപ്നങ്ങളെ
മണിച്ചിത്രത്താഴിനാല് പൂട്ടിവെച്ചു..(മഷിക്കൂട്ടു..)
(മൃദുമയില്പ്പീലിയായ്....)
പനിമതിപൂക്കും പ്രണയനിലാവില്‍
പനിനീര് ചാമരം ഉഴിയുമ്പോള്‍..(പനിമതി..)
പാതിവിടര്‍ന്നൊരു പൂമിഴിയിതളില്
പരിഭവമെന്തിനു തോഴീ..ഇനിയും
പരിഭവമെന്തിനു തോഴീ.....
മൃദുമയില്പ്പീലിയായ് മനസ്സിന്റെ താളില്‍
മയക്കിക്കിടത്തി നിന്നെ ഓമനിച്ചു..
കുളിര്‍മഴ പെയ്യും അനുരാഗത്തില്‍
കുടചൂടാനായ് അണയുമ്പോള്‍...(കുളിര്‍മഴ..)
കോൾമയിര്‍ക്കൊള്ളും മഴവില്ച്ചൊടിയില്
കാർമുകിലെന്തിനു തോഴീ..ഇനിയും
കാർമുകിലെന്തിനു തോഴീ....
(മൃദുമയില്പ്പീലിയായ്....)
Movie/Album name: 9 KK Road
Artists