Naagaveena meeti

1995
Lyrics
Language: Malayalam

നാഗവീണ മീട്ടി നാവുദോഷം മാറ്റി
വാ പോതീ തേവി പാകോതീ
കൊക്കമല മേലേ മുക്കുരുതിയാടീ
വാ മാരീ മായാ മാകാളീ
ഹേയ്... സ്വർണ്ണത്തുമ്പിക്കൊമ്പൻ മുമ്പിൽ
ഊരൂട്ട് അന്തി നീരാട്ട്

പന്തങ്ങളാടീ ചെമ്പൂതങ്ങൾ
തുള്ളാട്ടം തുള്ളുമ്പോൾ
അന്തിക്കറുമ്പാ കങ്കാളാ വാ
കാടാളും കാട്ടാളാ...
അടവി നടുവിലിടനിശയിലിടറി വരു-
മടിയരടിപണിതു തൊഴുതുമുടലൊടുയി-
രുശിരുമടിമയിടുമളവിലകവടിവി-
ലിളകിയുരുകിയമരമരനിരവനിഹ
ദുരിതശമനഭവ സലിലഗമനപര-
നഭയവരദനൊരു ശരണഗതി തരണം

തുള്ളിയുറഞ്ഞേ തെയ്യമ്പാടീ
മൂതേവീത്തോറ്റങ്ങൾ
തെള്ളിയെറിഞ്ഞേ പേച്ചാത്തന്മാർ
തീയുണ്ണീക്കോലങ്ങൾ
ചിത്തിര തിത്തിരി തത്ത തത്തിടും മുത്തണിത്തൊത്തിൽ
എത്തിടും പത്തരപുത്തൻ മത്തഭപ്പുത്രനൊടൊത്തൊ-
രിത്തിയത്തലും വച്ചൊരുത്തരം മുത്തുവാനെത്തും
മർത്ത്യരൊടൊത്തൊരുമത്ത മത്തഭനൃത്തവും തത്വ
സത്യവും, ഭക്തിയും, ബുദ്ധിശക്തിയും, വിത്തവും, കൃത്യ-
നിഷ്ഠയും, ശുദ്ധിയും, നിത്യരക്ഷയും, മുക്തിയും നൽകൂ

ഗണപതിത്തോറ്റം ഗുണവതിയാരം
തെയ്യാട്ടം തിത്തിത്തെയ്യാട്ടം
കെട്ടുകാഴ്ച കാണാൻ എത്തിയോരെയെല്ലാം
പോറ്റേണം എന്നും കാക്കേണം...
Movie/Album name: Praayikkara Paapaan
Artists