ഇല പെയ്തു മൂടുമീ നാട്ടുമൺ പാതയിൽ തണലായ് വരുന്നവൻ നീയേ.. കരളിന്റെ കടലാസ് പൊതിയിലെ ചിന്തകൾ അറിയാതെ തൊട്ടവൻ നീയേ.. ഒരുമിച്ചു നാം നടക്കുന്നരാ നേരത്തു ഒരുപാട്ട് കൂട്ടിനുണ്ടായിരുന്നു.. ഒരു വാക്ക് മിണ്ടാതെ മൗനമായ് എത്രയോ കവിത നാം കൈമാറിയില്ലേ.. അകലെ പിറക്കും പുലർകാല സൂര്യനായ് നിറയെ കിനാവ് കണ്ടില്ലേ.. നിറയെ കിനാവ് കണ്ടില്ലേ... അടുരുവാനാവതടുത്തൊരീ നേരത്ത് സമയം കൊഴിഞ്ഞു വീഴുന്നു ഒരു പനീർ പൂവായ് ചുവന്നൊരീ സന്ധ്യയിൽ വിട ചൊല്ലിടുന്നുവോ നമ്മൾ ഹൃദയം മുറുക്കെ പൊടിഞ്ഞു കൊണ്ടാർക്കായ് ഇരുവഴിക്കാകുന്നു നമ്മൾ ഇനിയെന്നു കാണുമോ ഇനി നിന്റെ പാട്ടുകൾ ഇനിയൊന്നു പാടുമോ തോഴാ...